Part 25
അവർ വാതിൽ പടിയിൽ ചിന്നു വിനെ യും തോളിൽ ഇട്ടു കണ്ണും നിറച്ച് നിൽക്കുന്ന മിലിയില് എത്തി...
അവള് അവരെ നോക്കി യ ശേഷം മോളെയും കൊണ്ട് അകത്ത് കയറി കഥക് അടച്ചു.....
തുടരും...
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀അവൾ മോളെ ബെഡിൽ കിടത്തി അവളുടെ അടുത്ത് ആയി കിടന്നു... ഓർമ്മകൾ കുത്തി നോവിക്കാൻ തുടങ്ങിയതും അവൾ മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി; വെറുക്കാൻ പറ്റുന്നില്ലല്ലോ ഇച്ചായ എനിക്ക് നിങ്ങളെ.
മിച്ചു വിന് അവളുടെ ഇച്ചായനെ വെറുക്കാൻ ആവില്ല; എന്നിൽ പടർന്നു കയറിയ പ്രണയം ആണ് നി നിന്നെ വെറുക്കാൻ ഈ ജന്മം കഴിയില്ല.
അകറ്റാൻ ആയിരുന്നു എങ്കിൽ പ്രണയമേ എന്തിന് നി എന്നിൽ വേരൂന്നി...അവൾ മനസ്സിൽ പറഞ്ഞു...
ചില ഓർമ്മകൾ അത് നമുക്ക് വേദനകൾ ആണ് തരുന്നത് എങ്കിലും അതിൽ നമ്മുടെ പ്രിയപ്പെട്ടവർ ഉണ്ടെങ്കിൽ ആ ഓർമ്മകൾക്ക് ഒരിക്കലും മരണം ഇല്ല. അത് എപ്പോഴും നമ്മളെ ചുറ്റി തന്നെ ഉണ്ടാകും..
ചിലർക്ക് അത് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രേരണ ആണ്..മറ്റുചിലർക്ക് അവരെ അപ്പാടെ തകർത്തു കളയുന്ന നശിച്ച ഭൂത കാലത്തിൻ്റെ ശേഷിപ്പുകളും.
ഇതിൽ ഏത് ആണ് എനിക്ക് ഇച്ചായ എനിക്ക് നിങൾ ...
മോള് അനങ്ങിയതും അവള് മോളെ തട്ടി ഉറക്കി കൊണ്ട് അവളും പതിയെ ഉറക്കത്തിലേക്ക് വഴുതി.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
എങ്ങും കനത്ത ഇരുട്ട് ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് ഭദ്രൻ്റെ ജീപ്പ് മുന്നോട്ട് കുതിച്ചു..
അവൻ്റെ ജീപ്പ് റോഡ് സൈഡിൽ നിർത്തി സന്ധ്യ ആയി കഴിഞ്ഞാൽ ശിവപുരത്തിൻ്റെ നാട്ടു വഴികൾ വിജനം ആകും..
ഭദ്രൻ മൊബൈൽ ഓൺ ആക്കി ജീപ്പ് നിർത്തി ഇട്ടിരിക്കുന്നത് കരിബിൻ തോട്ടത്തിന് അടുത്ത് ആണ്..
അവൻ തോട്ടത്തിലെയ്ക്ക് ഇറങ്ങി...
കുറച്ച് മുന്നോട്ട് നടന്നപ്പോൾ ഒരു വെളിച്ചം കണ്ടു...