Part 65
മോനെ അൻഷി ഇത് mr. കശ്യപ്.. ആരു അവരെ അവന് പരിചയ പ്പെടുത്തി..
എനിക്ക് അറിയാം മമ്മ..അവൻ അവരെ നോക്കി ചിരിച്ചു
പിന്നെ ദേ ഇത് ആണ് ഞങ്ങളുടെ രാജകുമാരി മാരിൽ ഒരാള് ഗൗരി മോള്..ആരു ഗൗരി യെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
ആരു വിൻ്റെ സ്നേഹം കണ്ട് അതിഥിക്ക് പുശ്ചം തോന്നി.
കള്ളകിളവി ടെ അഭിനയം നോക്ക് കെ ആർ വിജയ അഭിനയിക്കവൊ ഇത് പോലെ..😏
കാശ്യപിന്റെയും വിശ്വ നാഥിൻ്റെയും നോട്ടം കണ്ട് അതിഥിക്കു വിറഞ്ഞ് കയറി..
അതെ സാറമ്മാര് എന്താ പെൺപിള്ളേരേ കണ്ടിട്ട് ഇല്ലെ..അതിഥി ദേഷ്യത്തോടെ ചോദിച്ചു..
അതിഥി യുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി..
എന്താ ..മോളെ.. ആരു ചോദിച്ചു..
എന്താന്നൊ മമ്മ കൊമ്പത്തെ ബിസ്നെസ് കാര് എന്ന് പറഞ്ഞു കൊണ്ട് വന്ന ഈ രണ്ട് തൈ കിളവൻ മാര് എൻ്റെ ഗൗരി യെ വൃത്തി കെട്ട കണ്ണ് കൊണ്ട് നോക്കുന്നത് കണ്ടില്ലേ..😡
എന്താ അമ്മു ഇത്..ഇങ്ങനെ ആണോ സംസാരിക്കുന്നത്.. ജിത്തു അവളോട് ദേഷ്യപ്പെട്ടു.
ഈ സ്ത്രീലമ്പടൻ മാരോട് ഇങ്ങനെ സംസാരിക്കാനേ എനിക്ക് അറിയൂ..ഞാൻ കണ്ട കാര്യമാ പറഞ്ഞത്..ഗൗരി യെ കണ്ടപ്പോ തൊട്ട് രണ്ടിൻ്റെയും ഒരു നോട്ടം..
മാഡം ഞങ്ങള് അങ്ങനെ ഒന്നും..ഈ കുട്ടി തെറ്റിദ്ധരിച്ചതാ.. വിശ്വനാഥൻ വിനയം വാരി വിതറി പറഞ്ഞു..
മോൾക്ക് തെറ്റ് പറ്റിയത് ആവും ഇവര് അങ്ങനെ ഒന്നും ഉള്ളവര് അല്ല..ആരു അതിഥി യെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..
ഒരാളുടെ നോട്ടം കണ്ട അത് എങ്ങനെ ഉള്ളത് ആണെന്ന് മനസ്സിൽ ആകാതെ ഇരിക്കാൻ ഞാൻ കൊച്ച് വാവ ഒന്നും അല്ല..
അമ്മു മതി...കുറച്ച് കൂടുന്നുണ്ട് സോറി പറ ഇവരോട് ജിത്തു അവളോട് പറഞ്ഞു..
എൻ്റെ പട്ടി പറയും സോറി.. വാടി ഇങ്ങോട്ട് നിക്കുവ കണ്ട തെണ്ടി കളുടെ മുന്നിൽ..അതിഥി ഗൗരി യെ വലിച്ചു കൊണ്ട് പോയി..