നിന്നിലലിയാൻ 73

176 6 0
                                    

Part 73

നിനക്ക് എന്താ അതിഥി..നി ഇങ്ങനെ തുടങ്ങിയ മറ്റുള്ളോർക്ക് സംശയം തോന്നിയാൽലോ.ഗൗരി അവളുടെ തോളിൽ പിടിച്ചു..

എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ഗൗരി.. അവർ ക്ക് എന്താ നിന്നോട് ഇത്രയും ദേഷ്യം വരാൻ കാരണം.. അവര് മുൻകൈ എടുത്ത് അല്ലേ ഈ വിവാഹം പോലും നടന്നത്..എന്നിട്ടും അവര് നിന്നോട്..

എനിക്ക് തോന്നുന്നത് ഗൗരി യെ ഇങ്ങോട്ട് കൊണ്ട് വരാൻ വേണ്ടി ആണ് ആൻ്റി ഇത് ഒക്കെ ചെയ്തത് എന്ന..നിമ്മി ആലോചന യോടെ പറഞ്ഞു.

ശെരിയ..ചിലപ്പോ അങ്ങനെ ആവും..അല്ല ഇനി ഗൗരി ടെ കിഡ്നി വല്ലതും അടിച്ച് മാറ്റാൻ വേണ്ടി ആണോ..എമ്മി ചോദിച്ചു.

കിഡ്നി യൊ എൻ്റെ യൊ പോടി പട്ടി.. അവള് എമ്മി യെ നോക്കി കണ്ണുരുട്ടി.

ഞാൻ പറഞ്ഞന്നെ ഉള്ളൂ..

എന്ത് ആയാലും രണ്ടു ദിവസം കഴിഞ്ഞ നമുക്ക് എല്ലാത്തിനും ഉള്ള ഉത്തരം കിട്ടും..അത് വരെ കാത്തിരുന്നെ പറ്റൂ..

റൂമിൽ എത്തിയ ശേഷവും അതിഥി ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. ഗൗരി ക്കും കുഞ്ഞിനും അപകടം ഒന്നും സംഭവിക്കാരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവള് കിടന്നു.

ഇടക്ക് എപ്പോഴോ തൻ്റെ കഴുത്തിൻ്റെ പുറകിൽ അറിയുന്ന ചൂടിൽ അവൾ കണ്ണ് തുറന്നു..

ഇച്ചായ.... അവൾ വിറയലോടെ വിളിച്ചു..

എന്താ...എൻ്റെ അമ്മു ന് പറ്റിയെ..

എന്ത്..ഒന്നും ഇല്ല ഇച്ചായ..അവൾ അവനിൽ നിന്നും മുഖം തിരിച്ചു വെച്ചു കൊണ്ട് പറഞ്ഞു.

സത്യം ആണല്ലോ..

സത്യം...

അവൻ അവളെ എടുത്തു നെഞ്ചിലേക്ക് കിടത്തി..അവളുടെ മുടിയിൽ പതിയെ തലോടി..അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു..

ഇതേ സമയം ഗൗരി ... വോമിറ്റ് ചെയ്ത് തളർന്നു കിടക്കുക ആയിരുന്നു..

അൻഷി അവളുടെ ശരീരം മുഴുവൻ തുടച്ചു അവളെ ഡ്രസ്സ് ധരിപ്പിച്ചു... അൻഷി എല്ലാം ക്ലീൻ ചെയ്ത് വന്നപ്പോഴേക്കും ഗൗരി ഉറങ്ങിയിരുന്നു.

നിന്നിലലിയാൻ 💕💕Where stories live. Discover now