നിന്നിലലിയാൻ 88

259 6 3
                                    

Part 88

രാവിലെ ഗൗരി യുടെ കൈയ്യും പിടിച്ച് നടക്കാൻ ഇറങ്ങിയത് ആണ് അൻഷി..

എനിക്ക് വയ്യ ദേവ്..ഞാനേ ഇച്ചിരി നേരം ഇരുന്നോട്ടെ..

നി ഇപ്പൊ ഭയങ്കര മടിച്ചി ആണ് കേട്ടോ.. പത്ത് മിനിട്ട് അല്ലേ നടന്നൊള്ളു.. സുഖ പ്രസവം കിട്ടണെ നടക്കുക ഒക്കെ ചെയ്യണം..

പിന്നെ നിങ്ങൾക്ക് പ്രസവം എടുപ്പ് അല്ലായിരുന്നൊ തൊഴിൽ..

അയ്യോ ..😭😭 എനിക്ക് വയ്യായെ... എനിക്ക് ഇരിക്കണം..ഞാൻ ഇവിടെ ഇരിക്കാൻ പോവ.ഗൗരി അവിടെ ഉള്ള കലുങ്കിൽ ഇരുന്നു..

ഗൗരി സൂക്ഷിച്ച് പുറകിൽ കാന യ..

എനിക്ക് അറിയാം ..അവള് ചുണ്ട് കോട്ടി.

ചായ... ചായ....അവരെ .. കണ്ടതും... ഒരാള് സൈക്കിളിൽ ബെൽ അടിച്ചു കൊണ്ട് വന്നു..

ഗൗരി യുടെ വായിൽ വെള്ളം നിറഞ്ഞു..

ദേവ് ഒരു ചായ വാങ്ങി ത...ദേവ്... കുമാരണ്ണൻ്റെ സഞ്ചില് നല്ല ചൂട് മൊരിഞ്ഞ ഉള്ളി വട ഉണ്ടാകും... നല്ല ചൂട് ചായ യും ഉള്ളി വട യും എന്ത് ടേസ്റ്റ് ആണെന്ന് അറിയുവോ..അവളു നാവ് ഒന്ന് ഞൊട്ടി..

നി നടക്കാൻ വന്നത് ആണോ തിന്നാൻ വന്നത് ആണോ..

ഒരു ഗർഭിണി യുടെ ആഗ്രഹം അല്ലേ ദേവ്...പ്രസവം കഴിഞ്ഞ ഇനി ആഗ്രഹങ്ങൾ ഒക്കെ പറയാൻ ഞാൻ ഇല്ലാതെ പോയാലോ...

ഡീ.....😡😡😡😡😡😡😡പരിസരം പോലും മറന്ന് അവൻ അലറി..

ഗൗരി ചെവി പൊത്തി പിടിച്ചു..പതിയെ ഏറ് കണ്ണിട്ടു അവനെ നോക്കി.

ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്ന അൻഷി യെ കണ്ട് ..അവളു ഒന്ന് ഇളിച്ച് കാണിച്ചു ..

ഗൗരി മോളെ...ഒരു ചായ എടുക്കട്ടെ..

എന്ത് ചോദ്യം ആണ് കുമാരണ്ണ ഒന്ന് അല്ല രണ്ട് എണ്ണം എടുക്ക്.. ഉള്ളി വട ഇല്ലെ..

പിന്നെ...ഉണ്ടല്ലോ മോളെ..എന്ന അതും രണ്ട് എണ്ണം..

പിന്നെ സഞ്ചിയില് ഉള്ളത് ഒക്കെ ഇങ്ങ് പൊതിഞ്ഞു തരുമോ..വീട്ടിലെ വിരുന്നു കാരുണ്ട്..

അയാള് അത് അവൾക്ക് നേരെ നീട്ടി..

അവള് കൈയിലേക്ക് നോക്കി..

നിന്നിലലിയാൻ 💕💕Where stories live. Discover now