നിന്നിലലിയാൻ 74

230 4 0
                                    

Part 74

രാവിലെ എല്ലാവരും കഴിക്കാൻ ഇരുന്നപ്പോൾ ആണ് ബെന്നി എല്ലാവരോടും ആയി ആ കാര്യം പറഞ്ഞത്..

നിമ്മി മോളുടെ കല്യാണം ഞങ്ങൾ തീരുമാനിച്ചു..

എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ നിമ്മി കണ്ണ് മിഴിച്ചു..

പയ്യനെ നിങ്ങൾക്ക് അറിയാം നമ്മുടെ ജോഷ് ൻ്റെ കൂടെ അന്ന് വന്ന പയ്യനാ നഥാൻ..

എന്താ നിമ്മി നിനക്ക് എതിർപ്പ് വല്ലതും ഉണ്ടോ..തോമസ് ( നിമ്മി യുടെ അച്ഛൻ) ചോദിച്ചു..

അത് പപ്പ ഇത്ര പെട്ടന്ന്..

നല്ല കൂട്ടര മോളെ പയ്യന് ആണേൽ നല്ല സ്വഭാവവും നമ്മുടെ മക്കന് അറിയാവുന്ന കുടുംബമാ ..പിന്നെ അവൻ ഇങ്ങോട്ട് ഒരു കാര്യം ആവശ്യ പെടുംമ്പൊ എങ്ങനാ..തടസം പറയുന്നത്..

അവള് എല്ലാവരുടെയും മുഖത്തേക്ക് നോക്കി..എല്ലാവരും അവള് എന്ത് പറയും എന്ന് അറിയാൻ കാത്തിരിക്കുക ആണ്..

അവള് ഒന്ന് നിശ്വസിച്ചു.. എനിക്ക് സമ്മതം ആണ് പപ്പ..

ഹൊ ആശ്വാസം ആയി..എന്ന ഇവരുടെ പഠിത്തം കഴിഞ്ഞ് കെട്ട് നടത്താം..അതിന് മുൻപ് മനസമ്മതം നടത്തി ഇത് അങ്ങ് ഉറപ്പിക്കാം എന്താടാ പിള്ളേരെ.. വല്യമ്മച്ചി ചോദിച്ചു..

എല്ലാം അമ്മച്ചി പറയുന്ന പോലെ..

അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. വല്യപ്പച്ചൻ പറഞ്ഞു..

എൻ്റെ പിള്ളേരെ രണ്ടുപേരെയും കല്യാണത്തിന് വിളിക്കണം.. അവരെ വിളിച്ച് ഇല്ലേൽ ഞാൻ സഹകരിക്കില്ല പറഞ്ഞേക്കാം.

അപ്പൻ എന്നതാ ഈ പറയുന്നത് അലീന മോളുടെ വീട്ടിലും നിമ്മി യുടെ വീട്ടിലും ഇത് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ..ഒരു നശിച്ചവന് വേണ്ടി പിള്ളേരുടെ ഭാവി തുലക്കാൻ ഞാൻ സമ്മതിക്കില്ല.. ജേക്കബ് തീർത്ത് പറഞ്ഞു..

റാഹേലെ ഇവന് പകരം വല്ല തെങ്ങൊ , മാവോ വെച്ച് ഇരുന്നേൽ അതിൻ്റെ കായ് ഫലം എങ്കിലും കിട്ടിയേനെ..ഇത് ഇപ്പൊ മണ്ട പോയ തെങ്ങ് പോലെ ആയി .. വല്യപ്പച്ചൻ പറഞ്ഞു.

ഡാ മോനെ ജേക്കബെ നി ഇപ്പൊ നശിച്ചവൻ എന്ന് വിളിച്ചത് നിൻ്റെ മോനെയ..അവൻ എന്ത് തെറ്റ് ആട ചെയ്തത് .അവൻ അങ്ങനെ ആയത് അവൻ്റെ കുറ്റം ആണോ.. എടാ ജനിപ്പിച്ച മാത്രം പോര അവനെ മനസ്സിൽ ആക്കണം..

നിന്നിലലിയാൻ 💕💕Where stories live. Discover now