നിന്നിലലിയാൻ 62

187 4 0
                                    

Part 62

മുഖത്ത് ശക്തം ആയി വെള്ളം വീണപ്പോൾ ആണ് അന്ന കണ്ണ് തുറന്നത്..

അവള് ചുറ്റും നോക്കി..ചുറ്റും കാട് അല്ലാതെ അവൾക്ക് മറ്റൊന്നും കാണാൻ സാധിച്ചില്ല..

അന്ന പതിയെ കൈ കുത്തി എഴുന്നേറ്റു..

അവള് പതിയെ നടന്നു..വഴി അറിയാതെ അവള് ചുറ്റും നോക്കി നിന്നു...

അപ്പോഴാണ് കുറച്ച് മാറി ഒരു മരചുവട്ടിൽ ഒരാള് നിൽക്കുന്നത് കണ്ടത്..

അന്ന പതിയെ അയാളുടെ അടുത്തേക്ക് നടന്നു..

ഉള്ളിൽ പേടി ഉണ്ടെങ്കിലും ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷ പെട്ട മതി എന്ന് ഓർത്ത് അവള് നടന്നു.

ഹലോ...ചേട്ടാ..ഇവിടുന്ന് പുറത്തേക്ക് ഉള്ള വഴി ഒന്ന് പറഞ്ഞു തരുമോ...

കറുത്ത വസ്ത്രം ധരിച്ച ആ രൂപം അവളോട് ഒന്നും മിണ്ടിയില്ല..

ഹലോ... പ്ലീസ് ഒന്ന് സഹായിക്കാമോ..

അയാള് തിരിഞ്ഞ് നോക്കിയതും അന്ന അലറി കൊണ്ട് ഓടി..

മുഖം നിറയെ ചോരയും ആയി കൈയ്യിൽ വലിയ കോടാലി യും പിടിച്ച് ഒരാൾ..

കുറച്ച് ഓടിയതും അവള് ഒരാളുടെ നെഞ്ചില് തട്ടി നിന്നു..

അവള് മുഖം ഉയർത്തി നോക്കി..

അൻഷി സാർ...അവള് പേടിയോടെ പറഞ്ഞു..

എങ്ങോട്ട് ആടി പന്ന മോളെ നി ഓടുന്നത്..

💥💥💥💥💥 അൻഷി യുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു..

അന്ന നിലത്തേക്ക് വീണു...അവളുടെ മുഖത്തിൻ്റെ ഒരു ഭാഗം അടർന്നു പോകുന്ന വേദന തോന്നി...

അൻഷി മുന്നോട്ട് വരും തോറും അവള് പിന്നിലേക്ക് നീങ്ങി .

എന്നെ ഒന്നും ചെയ്യല്ലേ ഞാൻ ഇനി നിങ്ങളുടെ ആരുടെയും അടുത്ത് വരില്ല... പ്ലീസ്..

അൻഷി പൈശാചികത യോടെ ചിരിച്ചു..

ഞാൻ എന്തും സഹിക്കും ക്ഷമിക്കും പക്ഷേ എൻ്റെ ഗൗരി ..അവളെ വേദനിപ്പിച്ച അത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല... അൻഷി അവളുടെ മുടിയിൽ ചുഴറ്റി വലിച്ച് എഴുന്നേൽപ്പിച്ചു..

നിന്നിലലിയാൻ 💕💕Where stories live. Discover now