Part 53
അതെ പോര് കൂടിയത് മതി നിങ്ങള് ഇങ്ങുവ സീരിയസ് ആയി ഒരു കാര്യം പറയാൻ ഉണ്ട്..അതിഥി അൻഷി യോടും ജിത്തു വിനോടും പറഞ്ഞു..
തുടരും..
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
അതിഥി പറയുന്ന കേട്ട് മിലൻ ഭയന്നു ഇനി അവനെ കുറിച്ച് ആണോ പറയുന്നത് എന്ന് അറിയാൻ അവൻ അവളെ തോണ്ടി..
നിന്നെ കുറിച്ച് അല്ല അവള് ശബ്ദം താഴ്ത്തി പറഞ്ഞു..
എന്താണാവോ പറയാൻ ഉള്ളത്..ജിത്തു ചോദിച്ചു.
വേറേ ഒന്നും അല്ല കുഞ്ഞാവ വരാൻ പോവല്ലേ അപ്പോ ഞങ്ങൾക്ക് പ്രസവ അവധി വേണം...അതിഥി അവരോടു പറഞ്ഞു..
ശെരിയ ഞാനും പറയാൻ ഇരിക്കുവായിരുന്നു..ഗൗരി യും ഏറ്റു പിടിച്ചു.
അൻഷിയും ജിത്തു വും മുഖത്തോട് മുഖം നോക്കി..
പ്ഫ....ജിത്തു നീട്ടി ഒരാട്ട് ആട്ടി...
അതിഥി കുറച്ച് നീങ്ങി ഇരുന്നു..ഹൊ ഭാഗ്യം പറന്നു പോയില്ല..അവള് ആശ്വസിച്ചു.
മര്യാദക്ക് കോളേജിൽ പോക്കോണം എല്ലാം..നീയൊക്കെ ഒരുമിച്ച് ആണോ പ്രസവിക്കുന്നത് എല്ലാർക്കും അവധി തരാൻ..പഠിക്കാതെ ഇരിക്കാൻ ഓരോ കാരണങ്ങള് കൊണ്ട് വന്നോളും..ജിത്തു അവളെ നോക്കി പല്ല് കടിച്ചു.
പ്രസവിക്കാൻ പോകുന്ന ഇവൾക്ക് ഇല്ല അവധി പിന്നെ അല്ലേ നിനക്ക്..ജിത്തു അതിഥി യെ നോക്കി പുശ്ചിച്ചു...
അപ്പോ ഞാൻ കോളേജിൽ ആണോ പ്രസവിക്കുന്നത്...ഗൗരി നിഷ്‌കു ആയി ചോദിച്ചു .🤧
അതേടി നിനക്ക് വേണ്ടി ഞാൻ ലേബർ റൂം അങ്ങോട്ട് മാറ്റാൻ പോവ..😡😡
അതെ നിങ്ങള് പൊക്കൊ.. ഞങ്ങള് ഫ്രണ്ട്സ് ന് കുറച്ച് പ്രൈവസി വേണം..അതിഥി അവരെ നോക്കി പറഞ്ഞു..
ഓ..ശെരി...
അൻഷി മനസ്സില്ല മനസ്സോടെ പുറത്തേക്ക് ഇറങ്ങി പുറകെ ജിത്തു വും..
അവർ പോയതും അതിഥി ഗൗരി യോടു മിലനെ കുറിച്ച് പറഞ്ഞു..
ഗൗരി ക്ക് അവനെ അംഗീകരിക്കാൻ കഴിയുമോ എന്ന് അറിയാതെ അവൻ വിഷമിച്ചു ..