Part 48
ഇതേ സമയം... അലീന യുടെ കൈയ്യിൽ നിന്നും ബുക്സ് വാങ്ങി ഗൗരി ക്ക് ക്ലാസ്സ് എടുക്കുക ആയിരുന്നു അൻഷി..അവനെ പ്രാകി കൊണ്ട് തലക്ക് കൈയ്യും കൊടുത്ത് ഉറക്കം തൂങ്ങി ഗൗരി യും..
തുടരും...
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺ഗൗരി...ഞാൻ പറഞ്ഞത് ഒക്കെ മനസ്സിൽ ആയോ ..എന്തേലും സംശയം ഉണ്ടോ.. അൻഷി അലീന കൊടുത്ത ടെക്സ്റ്റ് നോക്കി കൊണ്ട് ചോദിച്ചു...
അവിടെ നിന്നും പ്രതികരണം ഒന്നും ഇല്ലാതെ ആയതും അൻഷി മുഖം ഉയർത്തി നോക്കി..
ബുക്കിൻ്റെ മുകളിൽ തലയും വെച്ച് കിടന്നു ഉറങ്ങുന്ന ഗൗരി യെ കണ്ട് അവൻ കണ്ണ് മിഴിച്ചു നോക്കി..

എൻ്റെ കർത്താവേ ഈ ഉറങ്ങുന്നവളോട് ആണോ ഞാൻ ഇത്രേം നേരം പറഞ്ഞു കൊണ്ട് ഇരുന്നത് അൻഷി സ്വയം തലക്ക് അടിച്ചു..
ഗൗരി...ഗൗരി...അവൻ അവളെ തട്ടി വിളിച്ചു..
മം..അവള് ഒന്ന് മൂളി.
വിളിച്ചിട്ട് കാര്യം ഒന്നും ഇല്ല എന്ന് തോന്നിയതും അൻഷി അവളെ എടുത്തു ബെഡിൽ കിടത്തി...
ലൈറ്റ് ഓഫ് ചെയ്ത് അവളുടെ അടുത്തായി കിടന്നു.
രാവിലെ അൻഷി എഴുന്നേറ്റപ്പോഴും ഗൗരി എഴുന്നേറ്റിട്ട് ഇല്ലായിരുന്നു..
ഗൗരി.. ഡീ പെണ്ണേ എഴുന്നേൽക്കുന്നില്ലെ...
പോ ..ദേവ്..എനിക്ക് ഉറങ്ങണം...ഗൗരി ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു..
ഇങ്ങനെ ഒരു പെണ്ണ്...ദേവ് എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു..
ഗൗരി കണ്ണ് തുറക്കുമ്പോൾ അൻഷി ഓഫീസിലേക്ക് പോകാൻ ആയി റെഡി ആയി കഴിഞ്ഞിരുന്നു..
ഗൗരി അവനെ നോക്കാതെ എഴുന്നേറ്റ് പോയി..
അൻഷി സംശയ ത്തോടേ അവള് പോയ വഴിയേ നോക്കി നിന്നു..
ഇവള് എന്താ മുഖം കേറ്റി വെച്ച് പോയെ🤔അല്ലെങ്കിൽ ദേവ് എന്ന് വിളിച്ച് പുറത്ത് കേറുന്നത് ആണല്ലോ ..
ഇതേ സമയം ഗൗരി..
എൻ്റെ മഹാദേവ... സ്..ദേവ് ക്രിസ്റ്റ്യൻ അല്ലേ🤔🤔 മാറ്റി പിടിക്കാം..എൻ്റെ മഹാദേവ.. ഇനിം പഠിക്കാൻ എനിക്ക് വയ്യ ഞാൻ ഇറങ്ങുമ്പോഴേക്കും ദേവ് ഓഫീസിൽ പോയിട്ട് ഉണ്ടാവാണെ...എൻ്റെ ഈ കുഞ്ഞ് ആഗ്രഹം സാധിച്ച് തരാൻ മഹാദേവ യേശു നോടു ഒന്ന് പറയണേ പ്ലീസ്...ഗൗരി കൈ കൂപ്പി പ്രാർത്ഥിച്ചു..