നിന്നിലലിയാൻ 16

296 6 0
                                    

Part 16

നിന്നെ വേദനിപ്പിച്ചവർ ആരും ഇനി സന്തോഷിക്കില്ല...
വേരോടെ പിഴുത് എറിയും ഞാൻ എല്ലാത്തിനെയും....

അവൻ അവളെ നോക്കി പറഞ്ഞു...

അവള് ഉണരില്ല എന്ന് ഉറപ്പ് ആയതും അവൻ പുറത്തേയ്ക്ക് ഇറങ്ങി....

തുടരും.....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഐസിയു വിൻ്റെ ഡോർ തുറന്ന് അൻഷി പുറത്ത് ഇറങ്ങി.....

ജിത്തു വും ഹരീന്ദ്രനും അവൻ്റെ അടുത്ത് വന്നു...

അൻഷി ഗൗരിക്ക് ഇപ്പൊ..ഹരീന്ദ്രൻ ചോദിച്ചു....

കുഴപ്പം ഒന്നും ഇല്ല ഇന്ദ്ര ( ഹരീന്ദ്രൻ എന്ന് മുഴുവനായി വിളിക്കുമ്പോ ഒരു സുഖം ഇല്ല അത് കൊണ്ട് ഇനി ഇന്ദ്ര എന്ന് വിളിക്കാം)

നി എന്ത് തീരുമാനിച്ചു... അൻഷി അവളെ ഈ അവസ്ഥയിൽ ആക്കിയവരെ എന്ത് ചെയ്യാനാ നിൻ്റെ ഉദ്ദേശം...

വേട്ടയാടാൻ അവൻ പൈശാചികത യോടെ പറഞ്ഞു...

ആദ്യം ജൂഹിപിന്നെ ശ്രേയ ,പിന്നെ എൻ്റെ പെണ്ണിനെ കൊല്ലാതെ കൊന്നവനെ അങ്ങനെ ഓരോന്നിനെയും എൻ്റെ ഈ കൈ കൊണ്ട് തീർക്കണം എനിക്ക്....

നിൻ്റെ കൂടെ എന്തിനും ഞങ്ങള് ഉണ്ടാകും ഇപ്പൊ നി അവളുടെ അടുത്തേക്ക് ചെല്ല്...

ഞങ്ങള് പുറത്ത് ഉണ്ടാവും.....

അൻഷി അവരെ നോക്കിയ ശേഷം അകത്തേയ്ക്ക് കയറി...

ബെഡിൽ ശാന്തമായി ഉറങ്ങുന്ന ഗൗരി യുടെ അടുത്ത് അവൻ ഇരുന്നു...അവളെ നോക്കി ഇരുന്നു.....

എപ്പോഴോ അവനും അവളോട് ചേർന്ന് ഉറങ്ങി...

രാവിലെ അൻഷി ആണ് ആദ്യം ഉണർന്നത്..

തൻ്റെ കൈയ്യും പിടിച്ച് ശാന്ത മായി ഉറങ്ങുന്ന പെണ്ണിനെ അവൻ പ്രണയത്തോടെ നോക്കി...

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു...

നെറ്റിയിൽ അനുഭവപ്പെട്ട അവൻ്റെ ചുണ്ടിൻ്റെ ചൂടിൽ അവൾ കണ്ണ് തുറന്നു....

ദേവ്.....

എന്താടാ ....അവൻ അത്യധികം വാത്സല്യത്തോടെ അവളോട് ചോദിച്ചു..

നിന്നിലലിയാൻ 💕💕Wo Geschichten leben. Entdecke jetzt