നിന്നിലലിയാൻ 80

202 5 0
                                    

Part 80

ഡേവിഡ് പൊട്ടി വന്ന കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് വേച്ച് വേച്ച് തിരിഞ്ഞു നടന്നു..എന്നും റൂമിൽ വരുന്ന സമയം ആയിട്ടും ആരു വിനേ കാണാതെ വന്നപ്പോൾ ഓഫീസ് റൂമിൽ അന്വേഷിച്ച് വരുമ്പോൾ ആണ് അങ്ങോട്ടേക്ക് പോകുന്ന ജിത്തു വിനെ കണ്ടത്. ഇവന് ഈ സമയം ഇവിടെ എന്താ എന്ന് ഓർത്തു കൊണ്ട് ചെന്നപ്പോൾ ആണ് അവരുടെ സംസാരം കേട്ടത്.

എൻ്റെ ആരു..അവള് കൂടെ കിടന്നു കൊണ്ട് ചതിക്കുക ആയിരുന്നോ എന്നെ , ഇത്രയും വലിയ ചതി..ഇല്ല ആരു .. പൊറുക്കില്ല നിന്നോട് ഞാൻ എൻ്റെ മക്കളുടെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാതെ ഞാൻ നോക്കും..

ഡേവിഡ് എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു കിടന്നു..ആരു വന്നത് അറിഞ്ഞിട്ടും ഡേവിഡ് ഉറക്കം നടിച്ച് കിടന്നു..

ആരു നെടുവീർപ്പെടുന്നതും പിന്നെ ആ കൈകൾ തന്നെ ചുറ്റി വരിയുന്നതും ഡേവിഡ് അറിഞ്ഞു.

എന്നും ആ കൈകൾ തന്നെ പുണരുമ്പോൾ തന്നിലെ കാമുകൻ ഉണരാറുണ്ട് എന്നാലിന്ന് ഈ കൈകൾ എന്നെ ശ്വാസം മുട്ടിക്കുന്നു.. പുഴു അരിക്കുന്ന പോലെ..അയാള് ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കിടന്നു..

എടി ഇപ്പൊ നമ്മള് എന്താ ചെയ്യുക നമ്മള് എങ്ങനെ ആ ഓർഫനേജിൽ കയറും ..എമ്മി ചോദിച്ചു..

അത് ശെരിയ..അത് ആലോചിക്കണം അതിഥി പറഞ്ഞു..

ഞാൻ ഒരു ഐഡിയ പറയട്ടെ നയന കൈ പൊക്കി .

എടി നമുക്ക് കന്യാസ്ത്രീ ആയാലോ..

അതിന് ഞാൻ കന്യക അല്ലല്ലോ അതിഥി വിരൽ കടിച്ചു.

അയ്യേ ശവം ഞാൻ അത് അല്ല പറഞ്ഞത് കന്യാസ്ത്രീ മഠത്തിൽ അമ്മ..

ഓ അത്..

അപ്പോ ഞാനോ.. മിലൻ ചോദിച്ചു..

നി .. ആ..നി ഫാദർ മിലൻ ആദം മാർപ്പാപ്പ എങ്ങനെ ഉണ്ട് നയന പുരികം പൊക്കി..

മാർപ്പാപ്പ യോ..എടി മാർപ്പാപ്പ അങ്ങ് വത്തിക്കാനിൽ ആണ്.. അഭി പറഞ്ഞു.

അപ്പോ പള്ളിലച്ചൻ മാരോക്കെ മാർപ്പാപ്പ അല്ലേ നയന നെറ്റി ചുളിച്ചു..🧐

നി അവിടെ തന്നെ ഇരുന്നോ..ഇരുന്നോ..അതിഥി അവളെ അവിടെ ഇരുത്തി..

നിന്നിലലിയാൻ 💕💕Where stories live. Discover now