നിന്നിലലിയാൻ 26

268 6 1
                                    





Part 26

ശ്രേയ യുടെ രണ്ടു കാലിനും ഒരു കൈക്കും പൊട്ടൽ ഉണ്ട് ...ജൂഹി മുഖം അടിച്ച് വീണത് കൊണ്ട് താടി എല്ലിന് പൊട്ടൽ ഉണ്ട്...രണ്ടു പേർക്കും ഇനി കുറച്ച് കാലത്തേക്ക് ഹോസ്പിറ്റലിൽ കിടക്കാം..ഹരി രണ്ടു പേരെയും തിരിഞ്ഞു നോക്കിയില്ല...ജൂഹി യുടെ വീട്ടിൽ നിന്നും ബന്ധുക്കൾ വന്നു പോകുന്നത് അല്ലാതെ അവരെ ആരും അന്വേഷിച്ചില്ല.

തുടരും...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രി ഒരു മുറി യുടെ വാതിൽ തുറക്കപ്പെട്ടു.. അതിൽ നിന്നും തല വഴി പുതപ്പ് മൂടിയ ഒരു രൂപം പുറത്തേയ്ക്ക് ഇറങ്ങി... ആ രൂപം ജിത്തു വിൻ്റെ റൂം ലക്ഷ്യ മാക്കി നടന്നു...

ചുറ്റും ഒന്ന് നോക്കിയ ശേഷം ആ രൂപം ഡോറിൽ കൊട്ടി..

ഒരു കേസ് ഫയൽ നോക്കി കൊണ്ട് ഇരുന്ന ജിത്തു വാതിൽക്കലെയ്ക്ക് നോക്കി.

ഇതാരാ ഈ സമയം...ജിത്തു എഴുന്നേറ്റു വാതിൽ തുറന്നു...

നീയോ നി എന്താ ഇവിടെ മുന്നിൽ നിൽക്കുന്ന രൂപ ത്തോട് അവൻ ചോദിച്ചു..

അങ്ങോട്ട് മാറ് ജിത്തേട്ടാ..അവള് അവനെ തള്ളി മാറ്റി അകത്തേയ്ക്ക് കയറി..

അമ്മു നി എന്താ ഇവിടെ .

അതോ ഗൗരി അൻഷി ഏട്ടന്റെ കൂടെ അല്ലേ അപ്പോ ഞാൻ ആയിട്ട് എന്തിനാ കുറക്കുന്നെ അതാ ഇങ്ങ് പോന്നെ..

എടി അവന് ഗൗരി എന്ന ഭ്രാന്ത് തലക്ക് പിടിച്ച് ഇരിക്കുവ അവൻ പലതും കാണിക്കും അതിന് നി എന്തിനാ ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്..

എനിക്ക് ജിത്തു എന്ന ഭ്രാന്ത് തലക്ക് പിടിച്ചിരിക്കുവാ അതാ ഇങ്ങോട്ട് വന്നത്...

വാതിൽ അടച്ചിട്ട് വന്ന് കിടക്കാൻ നോക്ക് മനുഷ്യ..😏

അതിഥി ബെഡിൽ കിടന്നു...

നിങ്ങള് എന്താ എനിക്ക് കാവൽ നിൽക്കുവാണോ കിടക്കുന്നില്ലെ..

നി കിടന്നോ എനിക്ക് കുറച്ച് ഫയൽ നോക്കാനുണ്ട് .

ജിത്തു ഫയൽ നോക്കാൻ തുടങ്ങി...

നിന്നിലലിയാൻ 💕💕Where stories live. Discover now