Part 59
അൻഷി റെഡി ആയി ഇറങ്ങിയതും ഗൗരി യും അതിഥി യും കൂടി അവൻ്റെ കൈയ്യിൽ പിടിച്ചു...
അൻഷി ഒരു ചിരി യോടെ രണ്ടു പേരെയും ചേർത്തു പിടിച്ചു..
കാറിൽ കയറിയപ്പൊ തൊട്ട് രണ്ടും അൻഷി യുടെ ചെവിക്ക് റെസ്റ്റ് കൊടുത്തില്ല.. വെറുപ്പിക്കാവുന്നതിൻ്റെ പരമാവധി വെറുപ്പിച്ചു കൊണ്ട് ഇരുന്നു രണ്ടും..
അങ്ങനെ അരമണിക്കൂറിനു ഉള്ളിൽ അവർ ഓഫീസിൽ എത്തി..
Wow... എന്ത് ഒരു ശ്മശാന മൂകത...ഇവിടെ ഒരാള് മരിച്ച് കിടന്ന പോലും അറിയില്ല അല്ലേ ഗൗരി...അതിഥി പറഞ്ഞു.
അയ്യേ എന്തോന്നാടി ഇത് ആദ്യം ആയി വരുമ്പോ ഇങ്ങനെ ഒക്കെ ആണോ പറയുന്നത്..
ഗൗരി പറയുന്ന കേട്ട് അൻഷി കണ്ട് പഠിക്ക് എന്ന ഭാവത്തിൽ അതിഥി യെ നോക്കി..
അവള് അവനെ നോക്കി ഒന്നു പുശ്ചിച്ചു..
ഈ ഓഫീസ് ൻ്റെ മുകളിന്ന് ചാടിയ മതിലോ.. അപ്പൊ കാശ് മുടക്ക് ഇല്ലാതെ പറന്നു വീണ് ചാവാം അല്ലോ...ഗൗരി അതിഥി യെ നോക്കി വലിയ കാര്യം പോലെ പറഞ്ഞു..
അത്രേം കേട്ടതോടെ ഗമ യോടെ ഇരുന്ന അൻഷി യുടെ മുഖം കാറ്റ് അഴിച്ച ബലൂൺ പോലെ ആയി..
രണ്ടും കൂടി ആരെ എങ്കിലും കൊല്ലാൻ ആണോ ഇങ്ങോട്ട് വന്നത്..
ഇത് വരെ അങ്ങനെ ഒരു ഉദ്ദേശവും ഇല്ല..ഇനി ചിലപ്പോ ഉണ്ടായി കൂടായിക ഇല്ലാ അല്ലേ ഗൗരി..
അതെ...
രണ്ടും വാ.. അകത്ത് ഇരിക്കാം..
ദേവ് പൊക്കോ , ഞങ്ങള് ഇവിടെ ഒക്കെ ചുറ്റി നടന്ന് കണ്ടിട്ട് വരാവെ..
പെട്ടന്ന് വന്നേക്കണം.. കുരുത്ത കേട് ഒന്നും കാണിക്കരുത്...അതിഥി ഗൗരി യെ നോക്കിക്കൊണെ...
ഏട്ടൻ ധൈര്യം ആയി പോക്കോ ഞാൻ ഇല്ലെ ഇവിടെ ഡോ .. ഡോണ്ട് വറി..
മം...
അൻഷി അവരെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് പോയി..
അപ്പോഴേക്കും അങ്ങോട്ട് ഒരു ഓട്ടോ വന്നു.. അതിൽ നിന്നും അഭി യും നയന യും മില നും ഇറങ്ങി..