Part 50
അതിഥി അവരെയും കൂട്ടി അധികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്ത് ഇരുന്നു..
അവള് പറയാൻ പോകുന്നത് എന്ത് ആണെന്ന് അറിയാൻ മൂന്ന് പേരും ആകാംഷ യോടെ ഇരുന്നു..
അതിഥി പറഞ്ഞു തുടങ്ങി ഗൗരി യെ കുറിച്ച് അവകുടെ പ്രണയത്തെ കുറിച്ച് ഭദ്രനേ കുറിച്ച്..
പാവം ഇത്ര ഒക്കെ അനുഭവിച്ചോ..നി ചെയ്തത് തെറ്റാ അതിഥി..ഇന്നലെ കണ്ട ഒരുത്തന് വേണ്ടി വർഷങ്ങൾ ആയി കൂടെ ഉള്ള ഗൗരി യെ തളളി കളയാൻ പാടില്ലായിരുന്നു..
ഈ ലോകത്ത് ഒരു സ്ത്രീയും തന്നെ നശിപ്പിച്ചവനെ കാണാനോ അവൻ്റെ പേര് പോലും കേൾക്കാൻ ആഗ്രഹിക്കില്ല.. നയന പറഞ്ഞു..
ഞാൻ അന്നേരം അത് ഒന്നും ഓർത്തില്ല.. മനുവേട്ടനെ കുറിച്ച് അങ്ങനെ പറഞ്ഞപ്പോ..
പ്ഫ🤬🤬🤬🤬 മോളെ അവൻ ആര നിൻ്റെ കുഞ്ഞമ്മെടെ മോനോ..മിലൻ പെട്ടന്ന് എഴുന്നേറ്റ് പറഞ്ഞു..
ആദ്യം ആയി ആണ് മിലൻ്റെ വായിൽ നിന്നും ഇങ്ങനെ ഒന്ന് കേൾക്കുന്നത്..മൂന്ന് പേരും അവനെ കണ്ണെടുക്കാതെ നോക്കി..
മിലൻ അതിഥി യെ രൂക്ഷ മായി നോക്കിയ ശേഷം ബാഗും എടുത്തു നടന്നു.
എടി ഇവൻ ഇപ്പൊ പറഞ്ഞ തെറി പുതിയത് ആണോ അഭിരാമി ചോദിച്ചു..
പുതിയത് ആണെന്ന തോന്നുന്നേ ഇജ്ജാതി തെറി ഒക്കെ ഞാൻ ആദ്യം ആയിട്ട കേൾക്കുന്നത്..എന്ത് ആയാൽ എന്താ അവൻ്റെ ശബ്ദം ഒന്ന് കേട്ടല്ലോ...
ദേ അതിഥി ഗൗരി പറഞ്ഞത് തന്ന ഞങ്ങൾക്കും പറയാൻ ഉള്ളേ.. ആ മനു വും ആയി ഉള്ള ഫ്രണ്ട്ഷിപ്പ് നിർത്തിക്കോ..ഇത്രക്ക് പൊട്ടി ആവരുത്.. അവൻ്റെ നോട്ടവും സംസാരവും ഒന്നും ശെരിയല്ല .. വായി നോക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല പക്ഷെ ഇവനെ പോലെ ഉള്ള വൃത്തി കെട്ടവൻ മാരെ ഒന്നും നോക്കാനേ പോകരുത്..
ഇല്ലട ഞാൻ ശ്രദ്ധിച്ചോളാം..
ഗൗരി എങ്ങോട്ടാ പോയെ..നി വീട്ടിൽ വിളിച്ച് ചോദിക്ക് അങ്ങോട്ട് എത്തിയൊ എന്നു..
ഇതേ സമയം ഗൗരി..ഒരു ഓട്ടോയിൽ മാൻഷന് മുന്നിൽ എത്തി..അവള് വേഗം ഓട്ടോ യില് നിന്നും ഇറങ്ങി ...