Part 40
അയാൾക്ക് ഇനി എഴുന്നേറ്റ് നിൽക്കാൻ കഴിയില്ല... .
ഡോക്ടർ ...എല്ലാവരും ഞെട്ടലോടെ വിളിച്ചു...
സത്യം നമ്മള് അംഗീകരിച്ച് അല്ലേ പറ്റൂ...അയാളുടെ കാല് ൻ്റെ മുട്ട് ശേരിയാക്കാൻ പറ്റാത്ത വിധം തകർന്നു...
എല്ലാവരും നടുക്കത്തോടെ കേട്ട് നിന്നു..
തുടരും...
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋ഡോക്ടർ അയ്യ എൻ്റെ മോൻ...
ഞങ്ങൾക്കും ഓപ്പൺ ആയി പറയുന്നതിൽ വിഷമം ഉണ്ട് പക്ഷെ പറയാതെ ഇരിക്കാനും പറ്റില്ലല്ലോ..
സത്യം നിങ്ങൾ അംഗീകരിച്ചേ പറ്റൂ...
ഡോക്ടർ...നഴ്സ് വിളിച്ചതും അയാൾ വേഗം അകത്തേയ്ക്ക് പോയി..
കുറെ വയാറുകൾക്ക് ഇടയിൽ കിടക്കുന്ന ഭദ്രൻ...തലയിൽ വലിയ കെട്ട്.. രണ്ടു കൈയ്യും ഒടിഞ്ഞിട്ട് ഉണ്ട്.ശരീരം മുഴുവൻ ചതഞ്ഞ പാടുകൾ..
പെട്ടന്ന് ഭദ്രൻ ഒന്ന് ഉയർന്നു... ഓക്സിജൻ ൻ്റെ അളവ് കുറഞ്ഞു..അവൻ്റെ മുഖം ഒരു വശത്തേക്ക് കോടി....
നഴ്സ് ഇൻജക്ഷൻ എടുക്കു.....
അവർ വേഗം മരുന്ന് നിറച്ച സിറിഞ്ച് കൊടുത്തു..
ഇൻജക്ഷൻ കൊടുത്തതും അവൻ്റെ ശ്വാസഗതി പഴയ പോലെ ആയി....
ഇയാളെ പ്രത്യേകം ശ്രദ്ധിക്കണം...ഡോക്ടർ നഴ്സ് നോട് പറഞ്ഞ ശേഷം പുറത്തേയ്ക്ക് പോയി...
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄ഇന്നാണ് ആ ദിവസം ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടയേറുന്ന ദിവസം... തിരുവാതിര നാളിൽ ആണ് കൊടിയേറ്റം..അത് കൊണ്ട് തന്നെ എല്ലാ വർഷവും തറ വാട്ടിൽ ഭഗവാനെ സ്തുതി ച്ചു കൊണ്ട് തിരുവാതിര നടത്താറ് ഉണ്ട്.. കാരണവൻ മാര് ആയി തുടങ്ങി വെച്ചത് ഇപ്പോഴും തുടരുന്നു..
തിരുവാതിരക്ക് നടുക്ക് വെക്കുന്ന വിളക്കിൽ തിരി തെളിയിക്കേണ്ടത്... നിലവറിയിലെ കെട വിളക്കിൽ നിന്നും ആയിരിക്കണം..
തറാവാട്ടിലെ പാരബര്യം അനുസരിച്ച് കാർത്തിക നാളിൽ ജനിച്ച പെൺകുട്ടി ആണ് നിലവറയിൽ പോയി.. തിരി തെളിയിച്ച് കൊണ്ട് വരേണ്ടത്...