നിന്നിലലിയാൻ 45

254 4 3
                                    

Part 45

ഇവൾ.. അൻഷി ശ്രേയ യെ നോക്കി ..

അവൻ അവളെ എടുത്ത് തോളത്ത് ഇട്ടു കൊണ്ട് പുറത്തേയ്ക്ക് നടന്നു..

ജിത്തു വും ഇന്ദ്രനും എന്ത് ആണെന്ന് അറിയാൻ വേണ്ടി പുറത്തേയ്ക്ക് പോയി.

അൻഷി കുറെ ദൂരം നടന്നു കഴിഞ്ഞപ്പോ ഒരു വെളിച്ചം കണ്ടു..

അവിടെ കറുത്ത വസ്ത്രം ധരിച്ച് ഒരാള് നിൽപ്പുണ്ടായിരുന്നു...
അയാളുടെ കൈലേക്ക് അൻഷി ശ്രേയ യെ കൊടുത്തു..

അയാള് അവളെ വല്ലാത്ത ഭാവത്തിൽ നോക്കി...

അയാള് അവിടെ ഉള്ള ലോക്കർ പോലെ തോന്നിക്കുന്ന ഒരു ഡോർ തുറന്നു...അവളെ അതിലേക്ക് കിടത്തി ഡോർ അടച്ചു...ഒരു സ്വിച്ച് ഇട്ടു..

അൻഷി ഇത് എന്താടാ ഇത്...ആരാടാ ഇയാള്..

ഇവളെ ഇനി ആരും കാണില്ല ജിത്തു..അവളുടെ ഒരു മുടി നാരിഴ പോലും ആർക്കും കിട്ടില്ല... അവള് ഇപ്പൊ ഒരു പിടി ചാരം ആയിട്ട് ഉണ്ടാകും...

അൻഷി തിരികെ നടന്നു..

അവൻ ഒന്ന് നിന്നു...നിങ്ങള് വാ ഇവിടെ നിക്കുന്നത് നല്ലത് അല്ല...

ഇന്ദ്രനും ജിത്തു വിനും വല്ലാത്ത നെഗറ്റീവ് എനർജി ഫീൽ ചെയ്തു അവിടെ നിന്നപ്പോ.. അവർ വേഗം നടന്നു..

ജിത്തു തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു...electric crematorium machine ലേക്ക് വല്ലാത്ത ഒരു ഭാവത്തോടെ നിൽക്കുന്ന അയാളെ...

അവർ ജൂഹി യുടെ അടുത്ത് എത്തി...

ജൂഹി അപ്പോഴും എന്തൊക്കെ യൊ പിറു പിറു ക്കുക ആയിരുന്നു...

അമ്മ എന്ന പേരിന് പോലും അർഹ അല്ലാത്ത ഒരു ജന്മം...മറ്റുള്ളവരോട് ഉള്ള പകയും വിദ്വേഷവും കുത്തി നിറച്ച് ഒരു മകളെ വളർത്തി...അവള് തെറ്റായ വഴിയിലെക്ക് പോകുന്നു എന്ന് അറിഞ്ഞിട്ടും അവളെ തിരുത്താതെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നു...എന്നിട്ട് എന്തായി ...ഇവർ എന്ത് നേടി....

അൻഷി പറഞ്ഞു നിർത്തിയതും കുറച്ച് മുന്നേ കണ്ട ആൾ അകത്തേയ്ക്ക് കയറി വന്നു...

നല്ല പൊക്കം ഉള്ള ഉറച്ച ശരീരം ഉള്ള ഒരാൾ... ചോര ചുവപ്പ് ആർന്ന കണ്ണുകൾ... ആ മുഖം നിറയെ ആരോടോ ഉള്ള പക ആണ്...

നിന്നിലലിയാൻ 💕💕Where stories live. Discover now