നിന്നിലലിയാൻ 63

192 4 0
                                    

Part 63

രാവിലെ ഡോറിൽ തുടരെ ഉള്ള കൊട്ട് കേട്ട് ആണ് ഗൗരി കണ്ണ് തുറന്നത്..

അവള് തൻ്റെ മേൽ ഉള്ള അൻഷി യുടെ കൈ എടുത്തു മാറ്റി..വാതിൽ തുറന്നു..

മുന്നിൽ പത്രവും ആയി നിൽക്കുന്ന അതിഥി യെ അവള് വിശ്വാസം വരാതെ നോക്കി..

എടി അറിഞ്ഞോ..

എന്ത്.

എടി ആ..അന്ന ആ നാശം പിടിച്ചവൾ മരിച്ചു എന്ന്...അതിഥി സന്തോഷത്തോടെ പറഞ്ഞു

എന്താ ...പറഞ്ഞെ .

നിൻ്റെ ചെവി അടിച്ച് പോയോ...എടി അന്ന മരിച്ചു...അതിഥി ഗൗരി യുടെ ചെവി ക്കകത്ത് ഒച്ചത്തിൽ പറഞ്ഞു .

ആ...നാറി. ..എൻ്റെ ചെവി.. പൊട്ടി എന്ന തോന്നുന്നേ...

നിന്നോട് ആര പറഞ്ഞെ അവള് ചത്തെന്ന്... അഭി ആണോ..അവള് നിന്നെ ഏപ്രിൽ ഫൂൾ ആക്കിയത...

പിന്നെ.. ഇരുപത്തി അഞ്ചാം തീയതി അല്ലേ ഏപ്രിൽ ഫൂൾ എടി ഇത് പത്രത്തിൽ വന്നതാ നോക്ക്..

യുവതി ..ട്രെയിൻ തട്ടി മരിച്ചു...ശരീരം തിരിച്ച് അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നതിനാൽ സമീപത്തെ കുറ്റി കാട്ടിൽ നിന്നും ലഭിച്ച ബാഗിൽ നിന്നു ആണ് യുവതി യുടെ വിവരങ്ങൾ ലഭിച്ചത്..

ഇവളെ പോലെ ഉള്ള മാരണങ്ങൾ മരിക്കുന്നത് തന്നെയാ നല്ലത്...മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന ജന്തു..

അവരുടെ സംസാരം കേട്ട് കിടന്ന അൻഷി യുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..പൈശാചികത നിറഞ്ഞ ചിരി..

നി ചെല്ല് ഞാനേ ഇത് ദേവിനോട് പറയട്ടെ..പിന്നെ നി ഇത് നമ്മുടെ പിള്ളേരോട് പറ...

വോക്കേ....

ദേവ്...അറിഞ്ഞോ...

എന്താ ഗൗരി... അൻഷി ഒന്നും അറിയാത്ത പോലെ ചോദിച്ചു.

അതോ... ആ അന്ന ഇല്ലെ അവള് മരിച്ചു എന്ന്...

ആണോ...ഞാൻ അറിഞ്ഞില്ല ഗൗരി...

പത്രത്തിൽ ഒക്കെ ഉണ്ട്...അവള് വലിയ കാര്യം പോലെ പറഞ്ഞു.

ആണോ..

മം...എന്നാലും അവള് എന്തിനാ ട്രെയിനിൻ്റെ മുന്നിൽ ചാടിയെ....🤔 ആ ചിലപ്പോ പ്രാർത്ഥിക്കാൻ ഓരോ കാരണങ്ങൾ എന്ന് പറയുന്ന പോലെ മരിക്കാനും ഓരോ കാരണങ്ങള് കാണും അല്ലേ ദേവ്...🤔

നിന്നിലലിയാൻ 💕💕Where stories live. Discover now