Part 15
അവൻ്റെ കൈയ്യിൽ പിടുത്തം ഇട്ടിരിക്കുന്ന അവളുടെ കൈയ്യിൽ അവൻ വിശ്വാസം വരാതെ നോക്കി....
അവൻ അവളെ നോക്കി
അവളുടെ ശ്വാസം പഴയ പോലെ ആയി.... കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണീരിനേ അവൻ തുടച്ചു...വന്നേക്കണേടി ....അവൻ പറഞ്ഞശേഷം പുറത്തേയ്ക്ക് ഇറങ്ങി
തുടരും.....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ദേവ് ഐസിയു വിൻ്റെ ഡോർ തുറന്നു പുറത്തേയ്ക്ക് ഇറങ്ങി...
ജിത്തു വും ഹരീന്ദ്രനും അവൻ്റെ അടുത്തേയ്ക്ക് വന്നു.....
അൻഷി....ജിത്തു അവനെ വിളിച്ചു
ഒന്നും ഇല്ല ജിത്തു...അവള് വരും...ഉറപ്പ് ആയും എൻ്റെ ഗൗരി എനിക്ക് വേണ്ടി തിരിച്ച് വരും.....
അവൻ അത് പറഞ്ഞശേഷം ചെയറിൽ ഇരുന്നു......
ജിത്തു വിവരങ്ങൾ എല്ലാം ഡേവിഡിനേ വിളിച്ചു പറഞ്ഞു.....
അൻഷിക്ക് കൂട്ടായി അവരോട് അവിടെ നിൽക്കാൻ ഡേവിഡ് പറഞ്ഞു.....
നി അപ്പയെ വിളിച്ചോ ജിത്തു അൻഷി ചോദിച്ചു...
വിളിച്ചു....പിന്നെ അവര് കോട്ടയത്ത് പോകാൻ തുടങ്ങുവ എന്ന പറഞ്ഞത്....
മം അവൻ ഒന്ന് മൂളി.....
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸ഇതേ സമയം ഡേവിഡ് ആരു വിനേയും അതിഥി യെയും കൂട്ടി...പോവാൻ ആയി ഇറങ്ങി...
അംബികക്കും കുറുപ്പിനും അവർ പോകുന്നതിൽ സങ്കടം ഉണ്ടെങ്കിലും അവരുടെ തീരുമാനം ശെരി വെച്ച് അവരെ അനുഗ്രഹിച്ച് യാത്രയാക്കി....
ഹരി യും ജൂഹി യും താഴേയ്ക്ക് ഇറങ്ങി വന്നതെ ഇല്ല...
ഹരിക്ക് മറ്റുള്ളവരെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട്..മുറിയിൽ തന്നെ ഇരുന്നു...
ജൂഹി കിട്ടിയ അടി യുടെ കാഠിന്യം കൊണ്ട് കിടപ്പ് ആയി....
ഹേമ യും, ഭർത്താവും.. അവരെ സന്തോഷത്തോടെ യാത്ര ആക്കി.
പോകുന്നതിനു മുൻപ് അതിഥി അവളുടെ വീട്ടിൽ ചെന്ന് അച്ഛൻ്റെയും അമ്മയുടെയും അസ്ഥി തറയിൽ വിളക്ക് വെച്ചു പ്രാർത്ഥിച്ചു....