നിന്നിലലിയാൻ 7

360 6 2
                                    



Part 7

അൻഷി... അൻഷി...... മോനെ എഴുന്നേൽക്കെടാ...

ജിത്തു വിൻ്റെ വിളി ആണ് അവനെ ഉണർത്തിയത്......

ഗൗരി യും ഒത്ത് ഉള്ള സുന്ദര നിമിഷങ്ങളുടെ ഓർമ്മയിൽ ആയിരുന്ന അൻഷി ജിത്തു വിൻ്റെ വിളിയിൽ ഈർഷ്യ യോടെ  കണ്ണ് തുറന്നു.....

ജിത്തു വിൻ്റെ കണ്ണ് നിറഞ്ഞു..,.അവൻ നോക്കി കാണുക ആയിരുന്നു തൻ്റെ അനിയൻ്റെ രൂപം...

പഴയ അൻഷി യില് നിന്നും ഒരുപാട് മാറി പോയിരിക്കുന്നു....

കണ്ണിനു ചുറ്റും കറുപ്പ് നിറം.... മുടി യും താടിയും നീട്ടി വളർത്തി.....ആകെ ക്ഷീണിച്ച് പഴയ അൻഷി യുടെ പ്രസരിപ്പോ സന്തോഷമോ ഇല്ലാത്ത ഒരു രൂപം.....

ജിത്തു എൻ്റെ ഗൗരി ....അവൾ വന്നോ.....

ഗൗരി വരും അൻഷി....

ആണോ ....അവൻ സന്തോഷത്തോടെ ചോദിച്ചു......

മം....വരും....വേദന കടിച്ചമർത്തി ജിത്തു പറഞ്ഞു...

എപ്പോഴാ വരുന്നേ.....അവൻ കണ്ണുകൾ വിടർത്തി ചോദിച്ചു....

ഉടനെ വരും......

അൻഷി വന്നെ നമുക്ക് കുളിച്ച് വേഷം ഒക്കെ മാറി വരാം...

വേണ്ട ജിത്തു.... വെള്ളത്തിനേ നല്ല തണുപ്പ.....

ഗൗരി വരുമ്പോ കുളിച്ച് റെഡി ആയിരുന്നില്ലെങ്കിൽ ഗൗരിക്ക് സങ്കടം ആവില്ലേ...

ആണോ ഗൗരിക്ക് സങ്കടം ആകുവോ....

പിന്നെ അകാതെ......

എന്ന കുളിക്കാം......

വ.....ജിത്തു അലമാരയിൽ നിന്നും ടവ്വൽ എടുത്ത് അൻഷി യെയും കൂട്ടി ബാത്റൂമിൽ കയറി.....

ജിത്തു അൻഷി യെ റെഡി ആക്കി റൂമിൽ ഇരുത്തി......

ഇവിടെ ഇരിക്ക് ഞാൻ മോന് കഴിക്കാൻ എടുത്തു കൊണ്ട് വരാം...

അൻഷി ജിത്തു പറഞ്ഞത് ഒന്നും ശ്രദ്ധിക്കാതെ ഗൗരി യുടെ ഫോട്ടോ യും നോക്കി ഇരിക്കുക ആയിരുന്നു...

ജിത്തു നിറഞ്ഞു വന്ന കണ്ണ് തുടച്ച് ഡോർ തുറന്നു പുറത്തേയ്ക്ക് ഇറങ്ങി..

നിന്നിലലിയാൻ 💕💕Where stories live. Discover now