നിന്നിലലിയാൻ 69

173 5 0
                                    

Part 69

മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ പകച്ചു..

എന്താ ചേട്ടായി ഇങ്ങനെ നിൽക്കുന്നത്.. മാറിക്കേ ഞങ്ങള് കേറട്ടെ..അതിഥി അവനെ തളളി മാറ്റി അകത്തേക്ക് കയറി..

മോള് പറഞ്ഞത് കേട്ടില്ലേ മാറെട അങ്ങോട്ട്..

എല്ലാവരും അകത്തേക്ക് കയറി..

എടാ മില... പെൺപിള്ളേർ അലീന ഒഴികെ എല്ലാവരും അവനെ കെട്ടപ്പിടിച്ചു..

ആദം വല്യപ്പച്ചനെ സൂക്ഷിച്ച് നോക്കി..

എന്നെ നോക്കണ്ട എൻ്റെ കൈന്നു പോയി..

വാടാ കുര്യച്ച .. വല്യപ്പച്ചൻ പതിയെ കുര്യച്ചൻ്റെ കൈയ്യും പിടിച്ച് അകത്തേക്ക് കയറി..

ലീ...ന..അവൻ വിറയലോടെ വിളിച്ചു..

ചേട്ടായി.. അവൾ അവൻ്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു..

എന്തിനാ എൻ്റെ മോള് കരയുന്നത്..

എനിക്ക് പറ്റുന്നില്ല ,ചേട്ടായി ഇല്ലാതെ വീട്ടിൽ തിരികെ വന്നു കൂടെ ഞങ്ങടെ കൂടെ..

അവളുടെ ചോദ്യത്തിന് അവൻ പതിയെ ചിരിച്ചു കൊണ്ട് അവുടെ നെറുകയിൽ തലോടി..

മോള് വാ..അവൻ അവളെ അകത്തേക്ക് കയറ്റി..

മോള് അവനെ കണ്ടോ..ഗൗരി യുടെ യും അതിഥി യുടെ യും നടുക്ക് ഇരിക്കുന്ന മിലനേ അവൻ അവൾക്ക് കാണിച്ചു കൊടുത്തു.

നിൻ്റെ ചേട്ടായി യെ പ്രണയിച്ചു എന്ന കാരണത്താൽ എല്ലാവരാലും വെറുക്കപ്പെട്ട് തെരുവിൽ ആയത് ആണ് അവൻ.. എനിക്ക് വേണ്ടി ഒരു പാട് അനുഭവിച്ചത് ആണ് അവൻ.ആർക്ക് വേണ്ടി യും അവനെ ഉപേക്ഷിക്കാൻ എനിക്ക് പറ്റുകേല മോളെ..കർത്താവ് പൊറുക്കുകേല..

ചേട്ടായി എന്നതാ ഈ പറയുന്നത് എനിക്ക് മനസ്സിൽ ആവുന്നില്ല..

പറയാം...ആദം അവളോട് പറഞ്ഞു തുടങ്ങി..അവരുടെ കഥ..

എല്ലാം കേട്ടതും അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു ..ഞാൻ ഒന്നും എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു..

നിനക്ക് എന്ന് അല്ല ആർക്കും ഒന്നും അറിയില്ലായിരുന്നു മോളെ .അത് അല്ലേ അവൻ വേദനിച്ചത് ഒന്നും നിൻ്റെ ചേട്ടായി അറിയാതെ പോയത്..

നിന്നിലലിയാൻ 💕💕Where stories live. Discover now