നിന്നിലലിയാൻ 86

283 6 4
                                    

Part 86

ഡേവിഡ് ആരു വിനെ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു..

രുദ്ര് നി ഇവിടെ ഉണ്ടാവണം ഈ 🤬🤬🤬ജീവൻ പോയതിനു ശേഷം ഒരു പാട് പാവങ്ങളുടെ രക്തം വീണ് കളങ്കപ്പെട്ട ഈ പള്ളി ഇവിടെ ഉണ്ടാവരുത്... ഇവരും... അൻഷി അത്രയും പറഞ്ഞ ശേഷം ജിത്തു വിനെയും കൂട്ടി അവിടുന്ന് ഇറങ്ങി..

ഡേവിഡ് ആരു വിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ആണ് പോയത്...

ഐസിയു വിന് മുൻപിൽ തകർന്ന് ഇരിക്കുന്ന ഡേവിഡിന് അരികിലേക്ക് അൻഷി യും ജിത്തു വും വന്നു...അവർ വന്നത് അറിഞ്ഞ് മറ്റുള്ളവരും എത്തി..

അപ്പാ..... അൻഷി ഡേവിഡിൻ്റെ കൈയ്യിൽ പിടിച്ചു.

ഡേവിഡിൻ്റെ കൈയ്യിലെ തണുപ്പ് അൻഷി യുടെ കൈയ്യിലെക്ക് അരിച്ച് ഇറങ്ങി..

അപ്പ...അവൻ പകപ്പോടെ വിളിച്ചു..

അൻഷി... മോനേ എന്താടാ...ജിത്തു അവനെ നോക്കി.

ജിത്തു ...അപ്പ...

അപ്പാ....ജിത്തു ഡേവിഡിൻ്റെ തോളിൽ പിടിച്ചു കുലുക്കി.. ഡേവിഡ് ഒരു വശത്തേക്ക് ചെരിഞ്ഞ് വീണു..

അപ്പാ.......... അൻഷി യുടെയും ജിത്തു വിൻ്റെയും ശബ്ദം അവിടെ ഉയർന്നു..

എല്ലാവരും ഞെട്ടലോടെ നിന്നു...

                 🥀🥀🥀🥀🥀🥀🥀

മാളിയേക്കൽ ഡേവിഡിൻ്റെ യും ഭാര്യ ആരാധ്യ യുടെയും വിയോഗം അറിഞ്ഞ് ആളുകൾ തറവാടിന് മുന്നിൽ തടിച്ച് കൂടി..

മകളുടെയും മരുമകൻ്റെയും ജീവൻ നിലച്ച ശരീരം കണ്ട് ആരു വിൻ്റെ അച്ഛനും അമ്മയും വാവിട്ടു കരഞ്ഞു..അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ മറ്റുള്ളവർ നിന്നു..

ഗൗരി യോടും അതിഥി യോടും മില നോടും ഡേവിഡ് ൻ്റെ കാര്യം അവർ പറഞ്ഞില്ല..ഈ അവസ്ഥയിൽ പറയണ്ട എന്ന് അവർ കരുതി.

ബോഡി പള്ളിയിലേക്ക് എടുത്തു... അവിടുത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു മാളിയേക്കൽ എന്ന് എഴുതിയ കുടുംബ കല്ലറ യില് ഇരുവരും വിശ്രമം കൊണ്ടു..

അടക്കം കഴിഞ്ഞു ഓരോരുത്തർ ആയി പിരിഞ്ഞു പോയി..

കല്ലറ ക്ക് മുന്നിൽ അൻഷി യും ജിത്തു വും മാത്രം ആയി..

നിന്നിലലിയാൻ 💕💕Where stories live. Discover now