നിന്നിലലിയാൻ 46

264 5 0
                                    

Part 46

അയ്യോ ദേവ് എന്നെ താഴെ നിർത്ത്...ഗൗരി അൻഷി യുടെ തോളിൽ കാല് ഇട്ട് അടിച്ചു...

അൻഷി അവളെയും കൊണ്ട് റൂമിലേക്ക് കയറി... കാല് കൊണ്ട് ഡോർ അടച്ചു .

അൻഷി അവളെ താഴെ നിർത്തി..

അപ്പോ എൻ്റെ പ്രിൻസസ് എന്നെ വളക്കാൻ വേണ്ടി ആണോ ഇവിടെ ഇരുന്നു കാണിച്ച് കൂട്ടിയത്...അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

ആ... എന്നോട് പിണങ്ങിയില്ലെ വഴക്ക് പറഞ്ഞില്ലേ , തല്ലിയില്ലെ....ഗൗരി വിരൽ മടക്കി പരാതി പറഞ്ഞു..

എന്തിനാ എൻ്റെ പെണ്ണിനെ വഴക്ക് പറഞ്ഞെ...

അത് അമ്പലത്തിൽ പോയതിനു ...

ആണോ അമ്പലത്തിൽ പോയതിന് ആണോ വഴക്ക് പറഞ്ഞെ...എന്തിനാ എന്നോട് പറയാതെ പോയെ...ചുറ്റും ശത്രുക്കൾ ഉള്ളപ്പോ ആരെങ്കിലും വേണ്ടെ കൂടെ...നിനക്ക് എന്തേലും സംഭവിച്ച് ഇരുന്നേലോ...

എനിക് അറിയാലോ എൻ്റെ ദേവ് വരും എന്ന് ഗൗരി അവൻ്റെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു...

ഗൗരി എനിക്ക് എപ്പോഴും നിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല മോളെ...അപകടം മനസ്സിൽ ആക്കി നമ്മള് വേണം സൂക്ഷിച്ച് നടക്കാൻ...

ഗൗരി മനസ്സിൽ ആയെന്നു തല യാട്ടി...

ദേവ് ഈ ജാതു വരുവായിരുന്നേൽ എത്ര നന്നായിരുന്നു ..

ജാതു വോ അത് ആര..

ജാതു ഋത്വിക് റോഷൻ ൻ്റെ ജാതു ... ജാതു ഉണ്ടാരുന്നേൽ എൻ്റെ ദേവിന് ശക്തി കിട്ടിയേനെ അപ്പോ എപ്പോഴും വന്ന് എന്നെ രക്ഷിക്കാലോ...ഗൗരി ആലോചിച്ചു കൊണ്ട് പറഞ്ഞു..

നിൻ്റെ ബുദ്ധി വിമാനം ആണെന്ന കാര്യം ഞാൻ അറിഞ്ഞില്ല കുഞ്ഞേ.. നി യേ ഈ തല പുറത്ത് കാണിക്കണ്ട അൻഷി അവളെ നെഞ്ചോട് അടക്കി പിടിച്ചു...

ദേവ്...എനിക്ക് ഒരു സംശയം...

ഇനി എന്താ..

അതോ ...നമുക്ക് എന്താ വാവ വരാത്തത് നമ്മള് കുറെ ആയില്ലേ... ചെ...ഗൗരി പെട്ടന്ന് നാക്ക് കടിച്ചു..

അൻഷി കള്ള ചിരി യോടെ അവളെ നോക്കി...

അവൻ അവളുടെ മുഖത്ത് കൂടി വിരൽ ഓടിച്ചു..

നിന്നിലലിയാൻ 💕💕Nơi câu chuyện tồn tại. Hãy khám phá bây giờ