Part 51
മിലന് മുകളിലേക്ക് കയറും തോറും വെപ്രാളം തോന്നി...അവൻ വിറച്ചു കൊണ്ട് സ്റ്റെപ്പ് കയറി..
ഇതേ സമയം മറ്റൊരാളും തന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ ഇരിക്കുക ആയിരുന്നു..
തുടരും..
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁മിലൻ മുകളിലേക്ക് ചെന്നതും ഒരു ഡോർ തുറന്നു കിടക്കുന്നത് കണ്ടു...
അവൻ ആകെ വിയർത്തു...ശരീരം ആകെ മരവിപ്പ്..വേണ്ട എന്ന് മനസ്സ് പറയുമ്പോഴും അവൻ ആ തുറന്നു കിടക്കുന്ന ഡോറിന് അടുത്തേക്ക് പോയി..
അവൻ അകത്തേക്ക് കയറി..ആരോ പുറം തിരിഞ്ഞ് നിന്ന് ഫോൺ ചെയ്യുക ആയിരുന്നു..
കോൾ കട്ട് ചെയ്ത് തിരിഞ്ഞതും ഇരുവരും ഒരു പോലെ ഞെട്ടി..
മനു....
ഇച്ചായൻ... മിലൻ പറഞ്ഞു...
ആർക്ക് വേണ്ടി ആണോ ഇത്രയും നാൾ കാത്തിരുന്നത് അവൻ തൻ്റെ മുന്നിൽ..ആദം കാറ്റ് പോലെ വന്ന് അവനെ പുണർന്നു..
മിലൻ ഷോക്ക് അടിച്ച പോലെ നിന്നു...അവൻ്റെ കണ്ണുകൾ നിറഞ്ഞു...
എവിടേക്ക് ആടാ പുല്ലേ പറയാതെ പോയത്...ഞാൻ എവിടെ യൊക്കെ അന്വേഷിച്ച് എന്ന് അറിയാമോ നിനക്ക്...
ആദം അവൻ്റെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി ..
എന്ത് ആണ് തനിക്ക് ചുറ്റും നടക്കുന്നത് എന്ന് അറിയാതെ മിലൻ തരിച്ച് നിന്നു.....
ഇച്ചായന് അപ്പോ തന്നെ ഇഷ്ടം ആണോ..അപ്പോ അന്ന് താൻ കേട്ടത് ഒക്കെ നുണ ആയിരുന്നോ..
" നിന്നെ പോലെ ഒരു കു****നേ ആര് ഇഷ്ട പ്പെടാന... ഹും അവന് വേറേ ആരെയും കിട്ടിയില്ല ൻ്റെ ആദ ത്തിനെ യെ അവന് കിട്ടി യൊള്ളു.. റാസ്കൽ " ഒരു പെൺകുട്ടി തൻ്റെ മുന്നിൽ വന്നു അഹങ്കാരത്തോടെ പറഞ്ഞത് അവന് ഓർമ്മ വന്നു..
അവൻ പെട്ടന്ന് ആദ ത്തില് നിന്നും അകന്നു..
അവൻ്റെ കണ്ണുകൾ ചുവന്നു കലങ്ങി ഇരുന്നു..
എന്തിനാ ഇച്ചായ എന്നോട് ...ഇങ്ങനെ ഞാൻ എന്ത് ചെയ്തിട്ട..മിലൻ വിതുംബലോടെ പറഞ്ഞു..