നിന്നിലലിയാൻ 64

190 6 0
                                    

Part 64

ജേക്കബ് ടേബിളിൽ ആഞ്ഞടിച്ചതും പെട്ടന്ന് എല്ലാവരും നിശബ്ദരായി..

എന്താടാ ഇത്..കഴിക്കുന്നത് കണ്ടില്ലേ.. വല്യപ്പച്ചൻ ദേഷ്യപ്പെട്ടു..

അയാള് കഴിക്കുന്നത് നിർത്തി എഴുന്നേറ്റ് പോയി ..

എടാ നി കഴിക്കുന്നില്ലെ..വല്യമ്മച്ചി ചോദിച്ചു .

ഇല്ല അമ്മച്ചി എനിക്ക് വിശപ്പ് തോന്നുന്നില്ല.. അയാള് അകത്തേക്ക് പോയി .

എടി സൂസെ ഇവനിത് എന്ന പറ്റി...വല്യമ്മച്ചി ഒന്നും മനസ്സിൽ ആകാതെ നിന്ന സൂസനോട് ചോദിച്ചു ..

എനിക്ക് അറിയില്ല അമ്മച്ചി.. ഇച്ചായന് എന്തേലും വിഷമം കാണും ഉള്ളിൽ..

ശെടാ..വിഷമം ഉള്ളിൽ വെച്ചോണ്ട് ഇരുന്ന എങ്ങനെ മറ്റുള്ളോർക്ക് മനസ്സിലാകും കുര്യച്ചൻ പറഞ്ഞു.

അപ്പച്ചൻ ഇച്ചായനോട് സംസാരിക്കണം എന്താണ് വിഷമം എന്ന് അറിയാമല്ലോ..

ഞാൻ ചോദിക്കാം അവനോട്..നി സങ്കട പ്പെടണ്ട... വല്യപ്പച്ചൻ പറഞ്ഞു.

എല്ലാവരും കഴിച്ച് എണീറ്റു..

അതിഥി യെ യും,ഗൗരി യെ യും, എമ്മിയെ യും , നിമ്മി യെയും ബസിൽ വിടാതെ അൻഷി കാറിൽ കൊണ്ട് ആക്കി.

വഴി നീളെ അൻഷി ഗൗരി ക്ക് ക്ലാസ്സ് എടുത്ത് കൊണ്ട് ഇരുന്നു...പറഞ്ഞു കൊടുത്തത് ഒക്കെ ഗൗരി ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം എന്ന് മറ്റുള്ളവരോടും പറഞ്ഞു..

അങ്ങനെ നാൽവർ സംഘം കോളേജിന് മുന്നിൽ ഇറങ്ങി..

ഗൗരി ഞാൻ പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ..

എൻ്റെ പൊന്ന് ദേവ്..എനിക്ക് എല്ലാം അറിയാം...😕😕

നി ശ്രദ്ധിക്കില്ല അത് കൊണ്ട വീണ്ടും ഓർമ്മിപ്പിക്കുന്നത്..

ചേട്ടായി പൊക്കൊ ഞങ്ങള് ഉണ്ടല്ലോ.. നോക്കി കോളാം..അതിഥി പറഞ്ഞു..

മം...ശെരി...

അൻഷി അവരോടു യാത്ര പറഞ്ഞ ശേഷം പുറത്തേക്ക് പോയി..

അതിഥി....ഗൗരി...അറിഞ്ഞോ...അഭി യും നയന യും ഓടി വന്നു

എന്ത് അറിഞ്ഞോ എന്ന്..

നിന്നിലലിയാൻ 💕💕Where stories live. Discover now