Part 34
എൻ്റെ മക്കള് രണ്ടു പേരും ഇവര് പറയുന്നത് അനുസരിക്കണം അറിയാലോ ചുറ്റും ശ്ത്രുക്കള അവര് പറയുന്നത് വിശ്വസിച്ച് ഒന്നും ചെയ്യരുത്...ഇവരിൽ നിന്ന് ഒന്നും മറച്ച് പിടിക്കരുത്...
ഇല്ല അമ്മ....അവർ രണ്ടു പേരും ഒരുമിച്ച് പറഞ്ഞു...
അവർ യാത്ര പറഞ്ഞു കാറിൽ കയറി...
അവരുടെ കാർ പോകുന്നതും നോക്കി അവർ നിന്നു...
തുടരും..
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀കാറിൽ ഇരിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല..
മിലി അവളുടെ താലിയിൽ പിടിച്ച് ആലോചിക്കുക ആയിരുന്നു...
അന്ന് ഇച്ചായൻ്റെ എക്സാം ഒക്കെ തുടങ്ങുന്നതിനു കുറച്ച് ദിവസം മുൻപ് ആണ്...ഒരിടം വരെ പോണം നീയും കൂടി വരണം എന്ന് പറഞ്ഞത്...
ഇടാൻ ഉള്ള ഡ്രെസ്സും ഇച്ചായൻ വാങ്ങി തന്നു... ഒരു സെറ്റ് സാരി..
പിറ്റേന്ന് ഇച്ചായൻ പറഞ്ഞ പോലെ റെഡി ആയി നിന്നു..
സൈനു ചോദിച്ചപ്പോൾ അമ്പലത്തിൽ പോവാണെന്ന് പറഞ്ഞു... ഇച്ചായൻ്റെ കൂടെ ആണെന്ന് പറഞ്ഞപ്പോൾ അവള് കൂടുതൽ ഒന്നും ചോദിച്ചില്ല...
വേഗം റെഡി ആയി താഴേയ്ക്ക് ചെന്നു... ഇച്ചായൻ എന്നെയും കാത്ത് കുറച്ച് മാറി നിൽപ്പുണ്ടാരുന്നു...
കാറിൽ കയറി കഴിഞ്ഞ് ഒരു പാട് പ്രാവശ്യം എവിടേയ്ക്ക് ആണ് പോകുന്നത് എന്ന് ചോദിച്ചു ...ദുഷ്ടൻ പറഞ്ഞില്ല എന്നോട്...
കുറച്ച് നേരത്തെ യാത്രക്ക് ശേഷം കാർ ഒരു സ്ഥലത്ത് നിർത്തി...
ഞാൻ ഇറങ്ങി നോക്കിയപ്പോൾ ഞെട്ടി പോയി...രെജിസ്റ്റർ ഓഫീസ്...
പിന്നെ ആണ് അറിയുന്നത് ഇന്ന് എൻ്റെ കല്യാണം ആണെന്ന്...
ഓടി പോയി അങ്ങേരുടെ കവിളിൽ ഒരു കടി കൊടുത്തു...
ഇച്ചായൻ്റെ ഫ്രണ്ട്സ് കുറച്ച് പേര് ആയിരുന്നു സാക്ഷി..
അങ്ങനെ രെജിസ്റ്ററിൽ ഒപ്പ് വെച്ചു ...അവിടുന്ന് പിന്നെ പോയത് ഒരു ക്ഷേത്രത്തിലേക്ക് ആയിരുന്നു...