നിന്നിലലിയാൻ 70

161 3 0
                                    

Part 70

ഗൗരി ഓടി റൂമിൽ കയറി... പെട്ടന്ന് ഓടിയത് കാരണം അവൾ നിന്നു കിതച്ചു..

ഹൊ എൻ്റെ കുഞ്ഞാവെ നിൻ്റെ അച്ഛൻ്റെ കൈന്നു ഞാൻ ജസ്റ്റ് രക്ഷപെട്ടു ..ഗൗരി വയറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു..

ഡോർ അടയുന്ന ശബ്ദം കേട്ടതും ഗൗരി പകച്ചു കൊണ്ട് തിരിഞ്ഞു നോക്കി..

ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്ന അൻഷി യെ കണ്ട് അവൾക്ക് പേടി തോന്നി..

അവൻ ഗൗരി യുടെ അടുത്തേക്ക് വരുന്നത് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു..അവസാനം ഭിത്തി യില് തട്ടി നിന്നു..

നിൻ്റെ ഫോൺ എവിടെ

അത്..പിന്നെ.. ദേ....അവള് ടേബിളിൽ ഇരുന്ന ഫോൺ ചൂണ്ടി കാണിച്ചു..

നിമിഷങ്ങൾക്ക് ഉള്ളിൽ അത് പലകഷ്ണങ്ങൾ ആയി ചിതറി...

ഗൗരി ചെവി രണ്ടും പൊത്തി പിടിച്ചു.പിന്നെ ഒരലർച്ച ആയിരുന്നു..

അയ്യോ..... ഓടി വായോ എന്നെ തല്ലി കൊല്ലുന്നെ..പപ്പ..മമ്മ ..ആരെങ്കിലും ഓടി വായോ..ഗൗരി അലറി വിളിച്ചു..

നിർത്തെടി ...😡😡😡

തെമ്മാടിത്തരം കാണിച്ചിട്ട് നിന്ന് നാടകം കളിക്കുന്നോ ..

നിന്നെ കാണാതെ ഞാൻ അനുഭവിച്ച ടെൻഷൻ എത്ര ആണെന്ന് നിനക്ക് അറിയാമോ..

അതിന് ഞാൻ പറഞ്ഞില്ലല്ലോ ടെൻഷൻ ആവാൻ ഗൗരി അവൻ കേൾക്കാതെ പിറുപിറുത്തു..

വയറ്റിൽ ഒരു ജീവൻ ഉള്ളത് പോലും ഓർക്കാതെ ചാടി തുള്ളി നടന്നോളും , അതൊ നിനക്ക് എൻ്റെ കുഞ്ഞിനെ വേണ്ടെ അതിനെ കൊല്ലാൻ ആണോ നി ഇറങ്ങി തിരിച്ചേക്കുന്നത് ..

ദേവ്..മതി.. പറഞ്ഞ് ഇത് എങ്ങോട്ട പോകുന്നത്.. ഇത് ദേവിൻ്റെ മാത്രം കുഞ്ഞ് അല്ല എൻ്റെ കൂടിയ.. എനിക്ക് അറിയാം എൻ്റെ കുഞ്ഞിനെ സംരക്ഷിക്കാൻ..അത് ചെയ്യാൻ പാടില്ല അങ്ങോട്ട് പോവാൻ പാടില്ല.. എനിക്ക് മടുത്തു..എന്തിനാ എന്നെ ഇങ്ങനെ കെട്ടി ഇടുന്നത്..ഞാൻ ഈ ലോകത്ത് ആദ്യം ആയി ഗർഭിണി ആകുന്ന സ്ത്രീ ഒന്നും അല്ല..
ദേവിന് എന്നെ ഇപ്പൊ ഇഷ്ടം അല്ല അത് കൊണ്ട എന്നോട് ഇങ്ങനെ എപ്പോഴും വഴക്ക് ഇടുന്നെ .ഗൗരി കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു..

നിന്നിലലിയാൻ 💕💕Donde viven las historias. Descúbrelo ahora