Part 58
പതിവ് പോലെ എല്ലാവരും ഡൈനിങ് റൂമിൽ ഒത്തു കൂടി...
വേണ്ട എന്ന് പറഞ്ഞിട്ടും അൻഷി നോക്കി കണ്ണുരുട്ടി ഗൗരി യെ കഴിപ്പിക്കുന്നുണ്ട്..
മതി ദേവ്..എൻ്റെ വയറ് നിറഞ്ഞു..
ദേ ഈ ഒരു പീസ് കൂടി യെ ഉള്ളൂ... കഴിച്ചേ...
മം...എനിക്ക് വേണ്ട...
മോൾക്ക് വേണ്ടേ എന്തിനാ നിർബന്ധിക്കുന്നത് അൻഷി...
നന്നായി ഹെൽത്ത് നോക്കണ്ട സമയം ആ ഇപ്പൊ... ഇവൾ പറയുന്ന പോലെ കേട്ടാലേ ഇവൾ ക്ഷീണിച്ച് എൻ്റെ കൊച്ചും കൂടി ക്ഷീണിക്കും..അത് കൊണ്ട് കഴിച്ചേ നി..അവൻ അവളുടെ നേരെ നീട്ടിയതും ഗൗരി വായും പൊത്തി ഓടി..
നിനക്ക് സമാധാനം ആയോ..അവൻ്റെ ഒരു കഴിപ്പിക്കൽ..ആരു അവനെ നോക്കിയ ശേഷം...ഗൗരി യുടെ അടുത്തേക്ക് പോയി..
ഗൗരി അപ്പോഴേക്കും ശർധിച്ച് ഒരു പരുവം ആയിരുന്നു..
ആരു അവളെ വായ കഴുകിച്ച് സെറ്റിയിൽ ഇരുത്തി..
എന്തേലും പറ്റിയോ ഗൗരി...ഹോസ്പിറ്റലിൽ പോണോ... അൻഷി ചോദിച്ചു..
വേണ്ട ദേവ് എനിക്ക് ഇപ്പൊ കുഴപ്പം ഇല്ല..
ആ ഹോസ്പിറ്റലിൻ്റെ കാര്യം ഓർത്തപ്പോഴ മോനേ എൻ്റെ ഒരു ഫ്രണ്ട് ഉണ്ട് ഡോക്ടർ ധാത്രിക നമുക്ക് മോളെ അവരെ കാണിച്ച മതി..
മമ്മ ക്ക് എങ്ങനാ അവരെ പരിചയം....ബിസിനെസ്സ് മീറ്റ് ന് വെച്ച് കണ്ട പരിചയം ആണ് മോനേ..പിന്നെ അവരും ആയി ചേർന്ന നമ്മള് ഇപ്പൊ ബിസിനെസ്സ് ചെയ്യുന്നത്..
ഏത് AD group..
അതെ ഇവരുടെ ബ്രദേഴ്സ് ആണ് അത് നോക്കി നടത്തുന്നത്...ഇവരുടെ അച്ഛൻ വെങ്കിടേശ്വര അയ്യർ അദ്ദേഹത്തിന് ഇപ്പൊ സുഖം ഇല്ലാതെ കിടപ്പിൽ ആണ്..മക്കൾ ആണ് ഇപ്പൊ കമ്പനി നടത്തുന്നത്..
AD ആ പേര് കേട്ടതും ഗൗരി ക്ക് എന്തോ പോലെ തോന്നി..
അത് വേണോ മമ്മ നമുക്ക് ഇവിടെ അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കാണിക്കാം..ഈ ഹോസ്പിറ്റൽ ദൂരം അല്ലേ..
എന്നും ഇല്ലല്ലോ മോളെ ചെക്ക് അപ്പ്...
മമ്മ ക്ക് അത് ആണ് ഇഷ്ടം എങ്കിൽ അങ്ങനെ ആവട്ടെ ഗൗരി ..