നിന്നിലലിയാൻ 11

276 5 0
                                    

Part 11

ഒരു നിമിഷം കണ്ണുകൾ അടച്ച് അവൻ അവരോടു മൗനമായി പറഞ്ഞു വിട്ടു കളയില്ല ഒരിക്കലും ചേർത്തു പിടിച്ചോളാം ഞാൻ.....

ഒരു തണുത്ത കാറ്റ് അവരെ തഴുകി കൊണ്ട് പോയി...

ജിത്തു അതിഥിയെ ചേർത്തു പിടിച്ചു കൊണ്ട് കാറിന് അടുത്തേയ്ക്ക് നടന്നു...

തുടരും....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

പിള്ളേര് പോയിട്ട് കാണുന്നില്ലല്ലോ ഹേമെ...അംബിക ആധിയോടെ പറഞ്ഞു..

മുത്തശ്ശി....ശ്രേയ അങ്ങോട്ട് വന്നു...

മുത്തശ്ശി അറിഞ്ഞോ ആ അതിഥി ടെ അച്ഛനും അമ്മയും മരിച്ചു...

എൻ്റെ ഭഗവതി.... എപ്പോ... ന്നിട്ടു ഇവിടെ ആരും പറഞ്ഞു കേട്ടില്ലല്ലോ...

രാവിലെ ആരുന്നു മുത്തശ്ശി അമ്പലത്തിൽ പോയി വരുന്ന വഴി ആക്സിഡൻ്റ് ആയത...

മോള് എങ്ങനാ ഇത് അറിഞ്ഞേ...

ഫേസ്ബുക്കിൽ ഉണ്ട് മുത്തശ്ശി ശിവപുരം ഗ്രൂപ്പിൽ ഇട്ടിട്ട് ഉണ്ട്....

ഹേമെ നി ഒന്ന് കൂടെ വാ....നമുക്ക് ഒന്ന് അവിടെ വരെ പോയിട്ട് വരാം....

പോയിട്ട് എന്തിനാ മുത്തശ്ശി അടക്കം ഒക്കെ കഴിഞ്ഞു അവർക്ക് വരാൻ ആരും ഇല്ലല്ലോ.....

എന്നാലും എൻ്റെ ഭഗവതി ഇത് എന്ത് ഒരു പരീക്ഷണം ആ പാവം കുട്ടി അതിന് ഇനി ആരുണ്ട്....

അപ്പൊൾ ആണ് അൻഷി യും ജിത്തു വും പോയ കാർ വന്നത്...

ദാ അവര് വന്നു അമ്മെ...

കാറിൽ നിന്നും എല്ലാരും ഇറങ്ങി....അതിഥി മടിയോടെ കാറിൽ തന്നെ ഇരുന്നു..

മോള് എന്താ ഇറങ്ങാത്തത്...വാ മോളെ ആരു അവളെ കാറിൽ നിന്നും ഇറക്കി....

മക്കളെ എന്താ ...എന്താ ഉണ്ടായേ ശ്രേയ മോള് പറഞ്ഞപ്പോഴാ ഞങ്ങള് വിവരം അറിഞ്ഞത്.....

ഒക്കെ പറയാം വാ അമ്മെ.....ആരു അവരെ അകത്തോട്ടു വിളിച്ചു....

അതിഥി ആരെയും നോക്കാതെ അകത്തേയ്ക്ക് കയറി....

ജിത്തു അവളെ ചേർത്തു പിടിച്ചു.....

ഗൗരി മോളെ നി അതിഥി മോളെ കൊണ്ട് റൂമിലേയ്ക്ക് പോക്കോ രണ്ടു പേരും ഇനി ഒരുമിച്ച് കിടന്ന മതി....

നിന്നിലലിയാൻ 💕💕Where stories live. Discover now