നിന്നിലലിയാൻ 3

530 13 10
                                    


Part 3

കണ്ടോ ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി .... വന്നു കേറി ഇല്ല അതിനു മുൻപ് അവള് അവനെ വശീകരിച്ചു...

എൻ്റെ മോള് വിഷമിക്കണ്ട നി ആഗ്രഹിച്ചത് എന്തേലും നിനക്ക് കിട്ടാതെ ഇരുന്നിട്ട് ഉണ്ടോ ... അത് പോല ഇതും അൻഷി യെ നിനക്ക് തന്നെ കിട്ടും..... നിൻ്റെ അമ്മയ പറയുന്നെ

അവര് തമ്മില് എന്തേലും ബന്ധം ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ എനിക്ക് അറിയാം.... എവിടുന്നോ വലിഞ്ഞു കേറി വന്നവൾ അല്ല ഈ തറവാട്ടിലെ കുട്ടിയെ കല്യാണം കഴിക്കേണ്ടത്....

നി വാ നമുക്ക് അങ്ങോട്ട് പോകാം ജൂഹി ശ്രേയ യെ കൂട്ടി അവരുടെ അടുത്തേയ്ക്ക് നടന്നു......

തുടരും......
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അല്ല എന്താ ഇവിടെ ...... ജൂഹി ചോദിച്ചു...

ഏയ് ഒന്നും ഇല്ല ഏട്ടത്തി ഞങ്ങള് ഉപ്പ് മാങ്ങ ഒക്കെ കഴിച്ച് സംസാരിച്ച് ഇരിക്കുക ആയിരുന്നു....

അപ്പോൾ ആണ് അതിഥി യുടെ ഫോൺ റിംഗ് ചെയ്തത്....

അവൾ കോൾ എടുത്തു ....സംസാരിച്ചു..

ആര അതിഥി.. വിളിച്ചത് ഗൗരി ചോദിച്ചു ..

അത് അമ്മയ നേരം കുറെ ആയില്ലേ ഞാൻ വീട്ടിന്ന് ഇറങ്ങിയിട്ട് എവിടെ ആണെന്ന് അന്വേഷിക്കാൻ വിളിച്ചത....

എന്ന ഞാൻ പോവ ഗൗരി....

അതിഥി പോവാൻ ആയി എഴുന്നേറ്റു...

ആൻ്റി ,അങ്കിൾ ഞാൻ പോയിട്ട് വരാവെ... അതിഥി ആരു വിനോടും ഡേവിഡി നോടും യാത്ര ചോദിച്ചു..

പോയിട്ട് വാ കാന്താരി പെണ്ണെ ആരു അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.....

അവള് ഇടക്ക് ഇടക്ക് അകത്തേയ്ക്ക് പാളി നോക്കി....

അവള് നിരാശയോടെ മുഖം മാറ്റി..

ഗൗരി തൻ്റെമേൽ ഉള്ള അൻഷി യുടെ പിടി മാറ്റാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു...

ദേവ്... ഞാൻ അതിഥിയെ യാത്ര ആക്കിയിട്ടു വരാം പ്ലീസ് കൈ ഒന്ന് മാറ്റ്..
ഗൗരി അവനു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു....

നിന്നിലലിയാൻ 💕💕Where stories live. Discover now