Part 66
അവൻ അകത്തേക്ക് നടന്നു..അവൻ ചുറ്റും ഒന്ന് നോക്കി..
ആരുടെയോ സാരി നോക്കി എന്തൊക്കെയോ പറയുന്ന ആലീസ് ൻ്റെ അടുത്തേക്ക് അവൻ വന്നു..
മമ്മ...
മോനേ എഡ്ഡി..നി എപ്പോഴാ വന്നത്..
ഞാൻ ഇപ്പൊ വന്നെ ഉള്ളൂ..അല്ല പപ്പ എവിടെ..
ഓ അങ്ങേര് ഇവിടെ എവിടേലും ഓഫ് ആയി കിടക്കുക ആയിരിക്കും..
ദേ നിങ്ങള് നോക്കിയേ ഇത് ആണ് എൻ്റെ മോൻ എഡ്വിൻ എൻ്റെ എഡ്ഡി.. ആലീസ് അവനെ എല്ലാവർക്കും പരിച്ചയപ്പെടുത്തി
ഞാനേ ഇപ്പൊ വരാം..
മോനേ നിനക്ക് അവരെ പരിചയ പെടണ്ടെ വ..
ആരു എഡ്ഡിയെ എല്ലാവർക്കും പരിചയപ്പെടുത്തി ..
എന്നാല് അവൻ്റെ കണ്ണുകൾ തിരഞ്ഞത് മറ്റൊരാളെ ആയിരുന്നു..
ആഗ്രഹിച്ചത് എന്തോ കണ്ടെത്തിയത് പോലെ അവൻ്റെ കണ്ണുകൾ തിളങ്ങി..അവൻ ജിത്തു വിനോടും അൻഷി യോടും യാത്ര പറഞ്ഞ ശേഷം അവളുടെ അടുത്തേക്ക് നടന്നു..
എമ്മി... ടേബിളിൽ തല വെച്ചു കിടക്കുക ആയിരുന്നു അവൾ..
എമ്മി...എമ്മി..
സാറേ ആ കൊച്ച് ഓഫ് ആയി കിടക്കുവ..
തന്നോട് ആര ഇവൾക്ക് ലിക്കർ കൊടുക്കാൻ പറഞ്ഞത്..
സാറേ ഇത് ഇവര് നടത്തുന്ന പ്രോഗ്രാം അല്ലേ അപ്പോ ഇവിടെ ഇരുന്നു ലാർജ് ത ലാർജ് ത എന്ന് പറഞ്ഞ കൊടുക്കാണ്ട് ഇരിക്കാൻ പറ്റുമോ..
ഡീ..എമ്മി..അവൻ ദേഷ്യത്തോടെ അവളുടെ തോളിൽ പിടിച്ചു കുലുക്കി..
ഏത് അവനാട അത്... എമ്മി നാക്ക് കുഴഞ്ഞു കൊണ്ട് ചോദിച്ചു..
ഏ ....ഇത് ആര വെള്ള ഉടുപ്പ് ഒക്കെ ഇട്ട്..മുടി ഒക്കെ ഉണ്ടല്ലോ..
എൻ്റെ ഈശോയെ കർത്താവ് അല്ലേ ഇത്.. എന്താ കർത്താവേ കുരിശിൽ നിന്ന് ഇറങ്ങി യൊ, പാൻ്റ് ഒക്കെ ഇട്ടിട്ട് ഉണ്ടല്ലോ..
ഇത് വരെ വന്നത് അല്ലേ നമസ്കാരം കർത്താവേ ഹൗ ടു ട്ടു ട്ടു യു...
എമ്മി എഡ്ഡി യുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
നിന്നോട് ആര് പറഞ്ഞെടി മൂക്കറ്റം കുടിക്കാൻ.. ദേഷ്യത്തോടെ ചോദിച്ചു...