നിന്നിലലിയാൻ 91

261 4 0
                                    

Part 91

അമ്മു... അമ്മു..

എന്താ ജിത്തേട്ട ..അതിഥി റെഡി ആയി വന്നു.

എൻ്റെ വൈറ്റ് ഷർട്ട് എവിടെ..ഇവിടെ വെച്ചിട്ട് ആണല്ലോ ഞാൻ കുളിക്കാൻ കയറിയത്.

എനിക്ക് എങ്ങനെ അറിയാം...ഞാൻ ബ്യൂട്ടീഷ്യൻ  വന്നപ്പോ അങ്ങോട്ട് പോയതാ..

എൻ്റെ ഷർട്ട് എവിടേ..ജിത്തു വിൻ്റെ ശബ്ദം ഉയർന്നു.

പപ്പെ.. ദേ കണ്ടോ.

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ജിത്തു വിൻ്റെയും അതിഥി യുടെ യും കണ്ണ് തള്ളി..

ജിത്തു വിൻ്റെ വൈറ്റ് ഷർട്ട് പിടിച്ച് ഡോണ കുട്ടി..

എന്താ മോളെ ഈ ചെയ്തത്..

അതിഥി ഷർട്ട് വാങ്ങി നോക്കി..

കൊള്ളാവോ അമ്മെ... മോള് പടം വരച്ചത..

തൻ്റെ പുതിയ ഷർട്ടിൽ സ്കെച്ച് പെൻ കൊണ്ട് കുത്തി വരച്ചത് കണ്ട് ജിത്തു വിൻ്റെ കണ്ണ് തള്ളി.

പപ്പെ.. കൊള്ളാവോ.. ഡോണ ചിണുങ്ങി കൊണ്ട് ചോദിച്ചു..

പിന്നെ...വളരെ നന്നായിട്ടുണ്ട് ..

എടി ..നി ഈ കുരുപ്പിനെ കൊണ്ട് പോയെ..സ്വന്തം മോള് ആയി പോയി..ഇല്ലെങ്കിൽ ഉണ്ടല്ലോ..എൻ്റെ ഷർട്ട്..

അമ്മേടെ മോള് നോക്കിയേ ഇങ്ങനെ ഡ്രസിൽ ഒന്നും കുത്തി വരക്കാൻ പാടില്ല മോൾക്ക് വരക്കാൻ അമ്മ ബുക്ക് തന്നില്ലേ അതിലെ വരക്കാവു.

കണ്ടോ പപ്പെടെ ഡ്രസ്സ് ഒക്കെ ചീത്ത ആയില്ലേ..ഇനി ഇങ്ങനെ ചെയ്യരുത് കേട്ടൊ.

സോറി പപ്പെ..ഞാൻ പടം വരച്ചത..

ജിത്തു ഷർട്ടിൽ നോക്കി നെടുവീർപ്പെട്ടു.. പിന്നെ ഡോണ മോളെ നോക്കി.

സാരമില്ല മോള് പപ്പ ക്ക് വേണ്ടി വരച്ചത് അല്ലേ...മോള് ഇപ്പൊ പോയി റെഡി ആയി ക്കെ നമുക്ക് കല്യാണത്തിന് പോകണ്ടേ..

മം അവൾ സന്തോഷത്തോടെ തലയാട്ടി.. ഐസ്ക്രീം കാണുവോ പപ്പെ.. ഡോണ കുട്ടി ചുണ്ട് നനച്ചു കൊണ്ട് ചോദിച്ചു..

പിന്നെ എല്ലാം ഉണ്ട്..അതെ ഇങ്ങനെ ഐസ് ക്രീം കഴിച്ച ഈ പല്ല് ഒക്കെ പുഴു കൊണ്ട് പോകും..പിന്നെ പല്ല് ഇല്ലാതെ നടക്കേണ്ടി വരും.

നിന്നിലലിയാൻ 💕💕Tempat cerita menjadi hidup. Temukan sekarang