നിന്നിലലിയാൻ 21

212 2 0
                                    


Part 21

എൻ്റെ അപ്പൻ അതായത് നിങ്ങളുടെ ഒക്കെ വല്യപ്പച്ചൻ .

ആയ കാലത്ത് ഈ കോട്ടയത്തെ എല്ലാ വിമൻസ് ഹോസ്റ്റലിന്  പോയി നിൽക്കും ആയിരുന്നു...

അങ്ങനെ നിന്നു ...നിന്നു ...അപ്പച്ചൻ ഒരു പെണ്ണിനെ പ്രേമിച്ചു...

തുടരും.....

ആ പെണ്ണ് ആണ് തിരുവല്ല ക്കാരി തെയ്യാമ്മ, ഹൊ😧 എന്ന സൗന്ദര്യം ആയിരുന്നെന്ന് അറിയാമോ സിനിമ നടി മാര് മാറി നിൽക്കും അത്രക്ക് സൗന്ദര്യം ആയിരുന്നു...

അതിന് പപ്പ കണ്ടിട്ട് ഉണ്ടോ ആ അമ്മയെ അതിഥി ചോദിച്ചു...

ഞാൻ അന്ന് ജനിച്ചിട്ട് കൂടി ഇല്ല ☹️

പിന്നെ എങ്ങനെ പപ്പാക്ക് ഇതൊക്കെ അറിയാം അതിഥി വീണ്ടും ചോദിച്ചു...

അതിലേയ്ക്ക് അല്ലേ കൊച്ചെ ഞാൻ വരുന്നത്...

അപ്പോ നമ്മള് എവിടാ പറഞ്ഞു നിർത്തിയത് ആ തെയ്യമ്മാ..

അന്ന് ഈ നാട്ടിലെ എല്ലാ ആണുങ്ങളും തെയ്യാമ്മ യുടെ പുറകെ ആയിരുന്നു....

വലിയ കാശ് കാരൻ ആണേലും എൻ്റെ വല്യപ്പചൻ പീലി കുഞ്ഞ് ഒരു പിശുക്കൻ ആയിരുന്നു...

പത്തു കുട്ട ചാണകം പറമ്പില് കൊണ്ട് ഇടാം എന്ന് സമ്മതിച്ചപ്പോഴ അപ്പന് ഒരു സൈക്കിൾ വാങ്ങി കൊടുത്തത്...

അങ്ങനെ അപ്പൻ സൈക്കിളിൽ ആയി വായി നോട്ടം ...അങ്ങനെ വായി നോക്കി അപ്പൻ തെയ്യാമ്മ യെ വളച്ചു കൂട്ടത്തിൽ തെയ്യാമ്മ യുടെ കൂട്ടുകാരി സാറാമ്മ യെയും കൂടി വളച്ചു...

രണ്ടു പേരെയും വളച്ചു വളച്ചു ഒടിയാതെ കൊണ്ട് പോക്കോണ്ട് ഇരുന്ന സമയത്ത് ആണ് അന്നത്തെ അപ്പൻ്റെ പ്രധാന എതിരാളി കുന്നത്ത് കോശി ഒരു അംബാസഡർ കാർ വാങ്ങിയത്...

കോളേജ് വിടുന്ന സമയം ആകുംബോ എന്നും വന്നു കോശി കോളേജിൻ്റെ മുന്നിൽ വന്ന് ഹോൺ അടിക്കും ..

കോശി ടെ ഹോണിൻ്റെ ഗുണമാണോ അതോ അപ്പൻ്റെ ഭാഗ്യം കൊണ്ടാണോ എന്ന് അറിയാൻ മേല .. തെയ്യാമ പിറ്റേന്ന് തൊട്ട് കോശി ടെ കാറിൽ ആയി യാത്ര .

നിന്നിലലിയാൻ 💕💕Where stories live. Discover now