Part 43
🎶അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ🎶🎶രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ട് അതിഥി എഴുന്നേറ്റു..
അവള് നോക്കിയപ്പോൾ അടുത്ത് ജിത്തു ഇല്ലായിരുന്നു...
കടുവ എവിടെ പോയി...
അവൾ പതിയെ എഴുന്നേറ്റു ഇരുന്നു...ഈ ഡ്രസ്സ്...🤔🤔🤔അവള് കഴിഞ്ഞ രാത്രി ഓർത്ത് നോക്കി...
അവളുടെ മുഖം ചുവന്നു കയറി...ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇച്ചായൻ ആരിക്കും ഡ്രസ്സ് ഇടിച്ചത്..
അവള് പതിയെ എഴുന്നേറ്റു..അവൾക്ക് ശരീരം ആകെ വേദനിക്കുന്ന പോലെ തോന്നി...
അവള് ബെഡ് വൃത്തി ആക്കി കബോഡ് തുറന്ന് ഡ്രസ്സും ആയി ബാത്ത് റൂമിലേക്ക് കയറി..
വെള്ളം വീഴുമ്പോൾ അനുഭവപ്പെടുന്ന നീറ്റലിൽ അവളുടെ മുഖം ചുളിഞ്ഞു എങ്കിലും കഴിഞ്ഞ രാത്രി യിലെ പ്രണയ നിമിഷങ്ങൾ ഓർത്ത് അവളുടെ മുഖം നാണത്താൽ ചുവന്നു.
അതിഥി ഫ്രഷ് ആയി...ഇറങ്ങി..
മുടിയിൽ കെട്ടി വെച്ചിരുന്ന ടവ്വൽ അഴിച്ച് അവൾ തോർത്താൻ തുടങ്ങി..
അപ്പൊൾ ആണ് ജിത്തു അങ്ങോട്ടേക്ക് വന്നത്...
രണ്ടു കൈയിലും കപ്പും പിടിച്ച് നിൽക്കുന്ന അവനെ കണ്ട് അവള് സംശയ ത്തോടെ നോക്കി..
അവൻ കാപ്പ് ടേബിളിൽ വെച്ച് ഡോർ അടച്ചു..
ജിത്തേട്ടൻ എവിടെ പോയതാ..
ജിത്തു അവളെ എടുത്തു ടേബിളിൽ ഇരുത്തി..
അവള് അവൻ്റെ കഴുത്തിൽ ചുറ്റി പിടിച്ചു.
ഞാൻ നേരത്തെ എഴുന്നേറ്റു...ഞാൻ ഫ്രഷ് ആയി വന്നിട്ടും എൻ്റെ അമ്മുകുട്ടി നല്ല ഉറക്കം ...പിന്നെ ഉണർത്താനും തോന്നിയില്ല...അത് കൊണ്ട് ഞാൻ കിച്ചെണിൽ പോയി...കാപ്പി യും ഇട്ട് ഇങ്ങ് പോന്നു...
ആണോ എന്ന നോക്കട്ടെ എൻ്റെ ഭർത്താവിൻ്റെ കൈ പുണ്യം...അവള് ജിത്തു കൊണ്ട് വന്ന കാപ്പി കുടിച്ചു..