നിന്നിലലിയാൻ 33

270 6 0
                                    

Part 33

അവൻ അവളെ ചേർത്തു പിടിച്ചു അവളുടെ ചുണ്ടുകളെ നുണഞ്ഞു ,പെട്ടന്ന് ആയ കൊണ്ട് ശ്രേയ പതറി...അവനെ തള്ളി മാറ്റാൻ ശ്രമിച്ചിട്ടും അവൾക്ക് പറ്റിയില്ല..

റൂമിലേയ്ക്ക് കോഫി യും ആയി വന്ന ഗൗരി ഇത് കണ്ട് എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു...

തുടരും...

ഇനിയും തുടരാൻ കഴിയില്ല എന്ന് മനസ്സിൽ ആയതും ശ്രേയ അവനെ തള്ളി മാറ്റി...അവനോട് ഉള്ള വെറുപ്പ് പുറത്ത് വരാതെ ഇരിക്കാൻ അവള് നന്നേ പാട് പെട്ടു...

അപ്പൊൾ ആണ് വാതിൽക്കൽ നിൽക്കുന്ന ഗൗരി യെ കണ്ടത്.. നിനക്ക് ഒരു റൂമിലേയ്ക്ക് വരേണ്ടത് എങ്ങനെ ആണെന്ന് അറിയില്ലേ ഇഡിയറ്റ് .. ശ്രേയ അവളോട് തട്ടി കയറി...

ഞാൻ ഈ കോഫീ തരാൻ വന്നതാ ഗൗരി പേടിച്ചു കൊണ്ട് പറഞ്ഞു..

ഇവിടെ വെച്ചേക്ക്...ശ്രേയ കൈ ചൂണ്ടി പറഞ്ഞു..

ഗൗരി വേഗം കോഫീ വെച്ച് ഇറങ്ങി ...

ഭദ്രൻ ഡോർ ലോക്ക് ചെയ്യുന്നത് കണ്ടതും അപകടം മണത്ത ശ്രേയ വേഗം ബാത്ത്റൂമിൽ കയറി...

ഭദ്രൻ തന്നെ ചുംബിച്ചത് ഓർക്കും തോറും ശ്രേയ ക്ക് ദേഷ്യവും അറപ്പും വന്നു...

അവള് സോപ്പ് ഇട്ട് ചുണ്ടുകൾ കഴുകി...

എത്ര കഴുകിയിട്ടും അവൾക്ക് മതിയായില്ല അവൻ്റെ ഉമിനീര് ഇപ്പോഴും ആവകുടെ ചുണ്ടിൽ ഉള്ളത് ആയി അവൾക്ക് തോന്നി.

പൊന്നെ.....വാതിൽ തുറക്ക് ഭദ്രൻ അപ്പോഴേയ്ക്കും ഡോറിൽ കൊട്ടി വിളിച്ചു...

നാശം ഇവന് വേറെ പണി ഇല്ലെ എപ്പോ നോക്കിയാലും പൊന്നെ എന്ന് പറഞ്ഞു നടന്നോളും പെങ്കോന്തൻ ശ്രേയ പിറുപിറുത്തു കൊണ്ട് വാതിൽ തുറന്നു..

മുന്നിൽ നിൽക്കുന്ന ഭദ്രനെ കണ്ടതും അവള് ചുണ്ടിൽ ഒരു ചിരി വരുത്തി അവനെ നോക്കി..

ശ്രേയ വേഗം അവനെ മറി കടന്നു പോയി..

ഭദ്രൻ അവള് പോയ വഴിയെ നോക്കി നിന്നു.

ശ്രേയ വരുമ്പോൾ ഗൗരി നിലം തുടക്കുക ആയിരുന്നു...

ഗൗരി ആളെ ശ്രദ്ധിക്കാതെ ജോലി തുടർന്നു..

നിന്നിലലിയാൻ 💕💕Where stories live. Discover now