Part 67
എന്ത് കൊണ്ട്.. ജേക്കബ് പെട്ടന്നു എഴുന്നേറ്റു.
പറ മോനേ..നിൻ്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ ഉണ്ടേൽ പറ നമുക്ക് അത് നടത്താം സൂസൻ ആദത്തിനോട് ചോദിച്ചു.
എനിക്ക് ഒരാളെ ഇഷ്ടം ആണ്...
പെൺപിള്ളേർ എല്ലാം ശ്വാസം അടക്കി പിടിച്ചു നിന്നു.
എടി ഇന്ന് എന്തേലും സംഭവിക്കും ..ഗൗരി അതിഥി യുടെ ചെവിയിൽ പറഞ്ഞു.. ചേട്ടായി യെ ഗെറ്റ് ഔട്ട് അടിക്കും എന്ന തോന്നുന്നേ .
മിണ്ടാതെ ഇരിക്കെടി പുല്ലേ..അതിഥി ഗൗരി യുടെ കാലിൽ ചവിട്ടി.
പറ മോനേ നിൻ്റെ മനസ്സിൽ ആര.
അത്.. വേറെ ആരും അല്ല മിലൻ..
ഏത് മിലൻ... വല്യമ്മച്ചി ചോദിച്ചു..
അത് ഗൗരിടെ യും അതിഥി യുടെ യും ഫ്രണ്ട്.
ഏത് ആ കൊച്ച് ചെറുക്കനോ..വല്യമ്മച്ചി നെഞ്ചത്ത് കൈ വെച്ചു..
അതെ...
എല്ലാരും അവൻ പറഞ്ഞത് തരിച്ചു നിന്നു.
മോനേ എന്താടാ ഇത്..നി ഇത് എന്താ പറയുന്നത് എന്ന് നിനക്ക് അറിയാമോ.സൂസൻ കരച്ചിൽ അടക്കാൻ പാട് പെട്ടു.
അറിയാം അമ്മ.. എനിക്ക് ഒരിക്കലും ഒരു സ്ത്രീ യെ വിവാഹം കഴിക്കാൻ സാധിക്കില്ല.
എന്തൊക്കെയാ നി ഈ പറയുന്നത് എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല..
നിൻ്റെ മോൻ കു***ആവാൻ ഉള്ള തയാറെടുപ്പിലാണ്..ജേക്കബ് പല്ല് കടിച്ചു..
ആദം കണ്ണുകൾ അടച്ചു നിന്നു..
നമ്മുടെ പിള്ളേർക്ക് മാത്രം ജേക്കബ് നോട് ദേഷ്യം തോന്നി .
എന്തോ പറയാൻ ആയി ഒരുങ്ങിയ മിഖായേൽലിൻ്റെ കൈയ്യിൽ ആലീസ് പിടിച്ചു വേണ്ട എന്ന് പറഞ്ഞു.
ഞങ്ങൾക്ക് വേണ്ടത് ഒരു മരുമകളെ ആണ് അല്ലാതെ മരുമകനെ അല്ല അതുകൊണ്ട്
ഞങ്ങൾ പറയുന്ന കേട്ട് ജീവിക്കാം എങ്കിൽ നിനക്ക് ഇവിടെ നിൽക്കാം അല്ലെങ്കിൽ ഇപ്പൊ ഈ നിമിഷം നീ ഇവിടെ നിന്നും ഇറങ്ങണം .ഞാനും ആയോ ഈ കുടുംബവും ആയോ നിനക്ക് ഇനി ഒരു ബന്ധവും ഇല്ല..