Part 37
ഒന്ന് കൂടി ഞാൻ പറയുവാ ഗൗരി പാർവ്വതി ഈ ദേവാൻഷിൻ്റെ പെണ്ണ് ആണ്...എൻ്റെ മാത്രം.. ഇവൾക്ക് വേണ്ടി ആരും ഈ പടി കടന്നു വരണ്ട വിട്ട് തരില്ല ഞാൻ...എൻ്റെ അടുത്ത് നിന്ന് പറിച്ച് മാറ്റാൻ നോക്കിയ പച്ചക്ക് കത്തിക്കും ഞാൻ... അൻഷിയുടെ കണ്ണുകൾ ചുവന്നു...മുഖം വിറച്ചു...
അവർ ആരെയും നോക്കാതെ അപമാന ഭാരത്താൽ അവിടെ നിന്നും ഇറങ്ങി...
തുടരും....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ഭദ്രൻ അവർ വരുന്നതും കാത്ത് വാതിൽക്കൽ ഇരിക്കുക ആയിരുന്നു...എടാ ഭദ്ര നി അവിടുന്ന് ഒന്ന് എഴുന്നേൽക്കു...ഇല്ലേൽ നിൻ്റെ പിന്നാമ്പുറം അവിടെ ഒട്ടി ഇരിക്കും... കാളി അവനെ കളിയാക്കി...
എനിക്ക് ഒരു സമാധാനവും ഇല്ല അവരു പോയിട്ട് എന്തായി കാണുമോ..ഗൗരി അവള് വരുമോ ...
വരാതെ എവിടെ പോകാന... തങ്കച്ചി വരുമെട...നിങ്ങടെ ശാന്തി മുഹൂർത്തം ഒക്കെ കഴിഞ്ഞില്ലെ അപ്പോ വരാതെ ഇരിക്കുമോ...സെന്തിൽ പറഞ്ഞു...
അത് കേട്ടപ്പോൾ ഭദ്രനിൽ വേദന നിറഞ്ഞു...അവ്യക്ത മായ തേങ്ങലുകൾ അവനെ ചുട്ടു പൊള്ളിച്ചു...
കാറിൻ്റെ ശബ്ദം കേട്ട് അവൻ എഴുന്നേറ്റു...
അവൻ പ്രതീക്ഷ യോടെ കാറിലേക്ക് നോക്കി....
പ്രതീക്ഷിച്ച ആളെ കാണാതെ വന്നതും അവൻ അകത്തേയ്ക്ക് പോയി...
ഭദ്ര നില്ല് ..
സിന്ദൂര ആരെയും നോക്കാതെ അകത്തേയ്ക്ക് കയറാൻ തുടങ്ങിയതും... പാട്ടിമ അവളെ തടഞ്ഞു .
💥💥💥💥💥💥 പാട്ടിമ യുടെ വിരലുകൾ സിന്ദൂര യുടെ മുഖത്ത് പതിഞ്ഞു..
ഭദ്രൻ ഞെട്ടലോടെ നോക്കി...ഇത് വരെ അവളെ ആരും ഒന്ന് നുള്ളി പോലും നോവിക്കില്ലായിരുന്നു...
എങ്ങനെ തോന്നിയെടി നിനക്ക് ഇവൻ്റെ പെണ്ണിനെ നിൻ്റെ ക 🤬🤬🤬തീർക്കാൻ വിളിക്കാൻ.
ഭദ്രൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്...
അവർ അവളെ തലങ്ങും വിലങ്ങും അടിച്ചു.