Part 17
വേദനകൾ മറന്നു ഇരുവരിലും അവരുടെ പ്രണയവും കാമവും മാത്രം നിറഞ്ഞു....
ഒരെങ്ങലോടെ അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി...
ഗൗരി യുടെ മുഖത്ത് സന്തോഷത്തിൻ്റെയും നിർവൃതി ടുടെയും ഭാവം ഉണ്ടായി....
അവള് അവനെ അവളിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.....
തുടരും
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋ഇതേ സമയം മറ്റൊരിടത്ത്...
രാത്രി വൈകി ആണ് ഭദ്രൻ വീട്ടിൽ എത്തിയത്...
രാവിലെ പൂട്ടിയിട്ട് പോയ വാതിൽ തുറന്നു കിടക്കുന്ന കണ്ടപ്പോ അവൻ്റെ നെറ്റി ചുളിഞ്ഞു...
ആരും ഇല്ലേട ഇവിടെ...അവൻ ജോലി കാരെ വിളിച്ചു....
എന്താ അയ്യ വിളിച്ചോ പണിക്കാരിൽ ഒരാള് അവൻ്റെ മുന്നിൽ കൈയ്യും കെട്ടി തല താഴ്ത്തി നിന്നു...
ആരാടാ ഈ കഥക് തുറന്നത്.😡😡
അയ്യ അത്.. വന്ത്
പ്‌ഫ🤬🤬🤬🤬🤬 പറയെട 🤬🤬🤬🤬🤬മോനെ...ഭദ്രൻ അയാളുടെ കഴുത്തിന് പിടിച്ചു..
അറിയില്ല അയ്യ ഗൗരി കുഞ്ഞിനെ വന്നവര് കൊണ്ട് പോയി... അയാള് പേടി യോടെ പറഞ്ഞു ..
ഭദ്രൻ അയാളുടെ മേൽ ഉള്ള പിടി അയച്ചു..
അവൻ അയാളെ രൂക്ഷമായി നോക്കിയ ശേഷം അകത്തേയ്ക്ക് കയറി....
റൂമിൽ എത്തിയ അവന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി...
അവൻ ഫോൺ എടുത്തു വാട്ട്സ്ആപ് നോക്കി...രാവിലെ തൊട്ട് ഇങ്ങോട്ട് വരുന്നതിനു തൊട്ടു മുൻപ് വരെ ശ്രേയക്ക് മെസ്സേജ് അയച്ചു പക്ഷേ ഒരെണ്ണം പോലും അവൾ കണ്ടിട്ട് ഇല്ല, വിളിച്ചിട്ട് ആണേൽ ഫോൺ സ്വിച്ച്ഓഫ്.
അവൻ അലമാര തുറന്നു ഒരു കുപ്പി എടുത്ത് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമഴ്ത്തി..
ആ....അവനു നെഞ്ച് കത്തുന്ന പോലെ തോന്നി...
അവൻ നെഞ്ച് തിരുമ്മി...കട്ടിലിനു അടുത്തേയ്ക്ക് വന്നു...
അപ്പൊൾ ആണ് താഴെ വീണു കിടക്കുന്ന ഗൗരി യുടെ സാരി യും... ബെഡ് ഷീറ്റിലെ രക്തവും അവൻ കണ്ടത്...