Part 71
മിലൻ പതിയെ കണ്ണ് തുറന്നു.. അവൻ തല ചെരിച്ചു നോക്കി..തൻ്റെ മേൽ കൈ വെച്ചു കൊണ്ട് ഉറങ്ങുന്നവനെ അവൻ കണ്ണെടുക്കാതെ നോക്കി..കഴിഞ്ഞ കാര്യങ്ങൾ ഓർക്കവെ അവൻ്റെ മുഖം നാണത്താൽ ചുവന്നു..
നെറ്റി യിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ചു കൊണ്ട് മിലൻ ആദത്തിൻ്റെ നെറ്റിയിൽ ചുംബിച്ചു.
പിന്നെ തന്നെ ചുറ്റി യിരിക്കുന്ന കൈ പതിയെ എടുത്തു മാറ്റി അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു..പക്ഷേ അവൻ പരാജയ പെട്ടു കൊണ്ട് ബെഡിലേക്ക് തന്നെ ഇരുന്നു..അവൻ ഒരു വിധം എഴുന്നേറ്റു..ഭിത്തിയിൽ പിടിച്ച് അവൻ പതിയെ നടന്നു..
വേദന അല്പം കുറഞ്ഞു എന്ന് തോന്നിയതും അവൻ നിലത്ത് കിടന്ന ഡ്രസ്സ് എടുത്തു കഴുകാൻ ഇട്ടു..ബാഗിൽ നിന്നും പുതിയ ഡ്രസ്സും എടുത്തു കൊണ്ട് വാഷ് റൂമിലേക്കു കയറി..
ചൂട് വെള്ളത്തിൽ കുളിച്ച് കഴിഞ്ഞപ്പോൾ അവന് അല്പം ആശ്വാസം തോന്നി ..
ആദം എപ്പോഴും നല്ല ഉറക്കം ആയിരുന്നു..മിലൻ അവനെ ഉണർത്താതെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..
അവൻ കിച്ചെണിൽ ചെന്ന് കോഫി ഉണ്ടാക്കി..ഒരു ഗ്ലാസ്സിൽ അവന് ഉള്ളത് എടുത്ത് വെച്ച ശേഷം..അവൻ കോഫി യും ആയി ഗാർഡനിലെക്ക് പോയി..
അവിടെ ഉള്ള ബെഞ്ചിൽ അവൻ ഇരുന്നു..
നി എന്താ മില എന്നെ വിളിക്കാതെ ഇരുന്നത്..ആദം കോഫി യും ആയി അങ്ങോട്ടേക്ക് വന്നു.
ഇച്ചായൻ നല്ല ഉറക്കം ആയിരുന്നു .. അതാ..
ആദം അവൻ്റെ അടുത്തായി ഇരുന്നു.
എങ്ങനെ ഉണ്ട് ഇച്ചായ കോഫി ...
കൊള്ളാം .. നന്നായിട്ട് ഉണ്ട്..
നാളെ എന്താ ഇച്ചായ പരുപാടി ...
എന്താ..നിനക്ക് എവിടെ എങ്കിലും പോകാൻ ഉണ്ടോ.
എനിക്ക് എവിടെ പോകാന കോളേജിൽ പോണം .പിന്നെ വന്നിട്ട് ഷോപ്പിൽ പോണം..
എടാ നിൻ്റെ ഷോപ്പിൽ എനിക്കും കൂടി ഒരു ജോലി ശെരി ആകുമോ..
അവൻ പറഞ്ഞത് കേട്ട് മിലൻ ഞെട്ടി..പിന്നെ അത് സങ്കടത്തിലേക്ക് വഴി മാറി..താൻ കാരണം ആണല്ലോ ഇച്ചായൻ കഷ്ടപെടുന്നത് എന്ന് ഓർത്ത് അവൻ്റെ കണ്ണ് നിറഞ്ഞു.