Part 42
സന്ധ്യ ആയപ്പോഴേക്കും തറവാട്ടിൽ ദീപം തെളിയിച്ച് തുടങ്ങി ..സ്ത്രീകൾ എല്ലാരും സെറ്റും മുണ്ടും ആയിരുന്നു..
ശ്രേയ യും ജൂഹിയും ഒന്നിലും കൂടാതെ മാറി നിന്നു...
അടുത്ത് ഉളളവർ എല്ലാം തിരുവാതിര കാണാൻ ആയി എത്തി...
എല്ലാവരും കുറുപ്പ് പൂജ മുറി തുറന്നു ഇറങ്ങുന്നതും കാത്ത് നിന്നു...
അപ്പൊൾ ആണ് ശ്രേയ യുടെ ഫോൺ റിംഗ് ചെയ്തത്...
അവള് ആരും ശ്രദ്ധിക്കുന്നില്ല എന്നു ഉറപ്പ് വരുത്തി...അകത്തേയ്ക്ക് പോയി...
എന്നാല് അവളുടെ ഓരോ നീക്കങ്ങളും ഒപ്പി എടുക്കുന്ന രണ്ടു പേരെ അവള് കണ്ടില്ല...
അവള് പോകുന്നതും നോക്കി അവർ പുശ്ചത്തോടെ നിന്നു...
ഇതേ സമയം അൻഷി.. നിലവറ ക്ക് മുന്നിൽ വന്നു...
ചെയ്യുന്നത് തെറ്റ് ആണ്..പക്ഷേ എൻ്റെ ഗൗരി ക്ക് വേണ്ടി എനിക്ക് ഇത് ചെയ്തേ പറ്റൂ... മാപ്പാക്കണെ മഹാദേവ... അൻഷി മനസ്സ് കൊണ്ട് മഹാദേവ നോടു മാപ്പ് അപേക്ഷിച്ച് അകത്തേയ്ക്ക് കയറി..
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും പൂജാ മുറി തുറന്നു...
കർപ്പൂരത്തിൻ്റെയും ചന്ദനത്തിൻ്റെയും ഗന്ധം അവിടെ നിറഞ്ഞു..
ഗൗരി മോളെ... ദാ വാങ്ങി ക്കോളു.. കുറുപ്പ് നില വിളക്ക് അവളുടെ കൈയ്യിൽ കൊടുത്തു...
നിലവറ യില് പോയി ദീപം തെളിയിച്ച് വരു...
അവള് പൂജാ മുറി യിലേക്ക് നോക്കി...ദേവി യോട് അനുവാദം ചോദിച്ച ശേഷം അകത്തേയ്ക്ക് നടന്നു..
എല്ലാവരും ഉമ്മറത്തേക്ക് നടന്നു..
ഇതേ സമയം ശ്രേയാ... അടുക്കള പുറത്ത് കാത്ത് നിൽക്കുന്ന രോഹൻ്റെ അടുത്ത് വന്നു...
ഡാ നിന്നോട് ആര ഇങ്ങോട്ട് ഇപ്പൊ വരാൻ പറഞ്ഞത് ഞാൻ പറഞ്ഞിട്ട് വന്ന പോരാരുന്നോ..
ഞാൻ നോക്കിയപ്പോ ഈ പരിസരത്ത്. ആരെയും കണ്ടില്ല...
നി വാ വേഗം...അവള് നിലവറ യിലേക്ക് പോയിട്ട് ഉണ്ട്...പിന്നെ..അവളുടെ ശബ്ദം ഒന്നും പുറത്ത് കേൾക്കരുത്...