Part 39
തൻ്റെ പെണ്ണ് മറ്റൊരുത്തൻ്റെ നെഞ്ചിൻ്റെ ചൂടിൽ പതുങ്ങി നിൽക്കുന്നത് കണ്ട് ഭദ്രൻ്റെ കണ്ണുകൾ കുറുകി...അവൻ നിലത്ത് നിന്നും എഴുന്നേറ്റു...കൈകൾ ചുരുട്ടി പിടിച്ചു..
അൻഷി ഗൗരി യെ അവനിൽ നിന്നും അടർത്തി മാറ്റി...
ഭദ്രൻ്റെ അടുത്ത് വന്നു..
തുടരും...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀അൻഷി യുടെ മനസ്സിലേക്ക് വേണു പറഞ്ഞ ഓരോ കാര്യങ്ങളും വീണ്ടും മുഴങ്ങി കേട്ടു...ചോരയിൽ കുളിച്ചു കിടന്ന ഗൗരി യുടെ മുഖം മനസ്സിലേക്ക് വന്നതും.. അൻഷി യുടെ മുഖം ചുവന്നു..കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി...
എല്ലാവരും അൻഷി യുടെ മാറ്റത്തിൽ ഭയന്നു... ആരു ഡേവിഡിൻ്റെ കൈയ്യിൽ മുറുകെ പിടിച്ചു..
ഞാൻ വന്നത് എൻ്റെ പെണ്ണിനെ കൊണ്ട് പോകാന ... മുന്നിന്ന് മാറെട 🤬🤬മോനെ..ഭദ്രൻ പുശ്ചത്തോടെ പറഞ്ഞു കൊണ്ട് അൻഷി യെ മറി കടന്നു പോകാൻ ഒരുങ്ങിയതും..
ഭദ്രൻ ഒരലർച്ചയോടെ വലതു കൈ താങ്ങി നിലത്തേക്ക് ഇരുന്നു...
എന്താ ഇപ്പൊ സംഭവിചെ അതിഥി ജിത്തു വിനോട് ചോദിച്ചു...
സിംപിൾ ... അൻഷി ഭദ്രൻ്റെ കൈ ലെ മർമ്മത്തിനിട്ട് ഒരു തട്ട് കൊടുത്തത...
ഓ... അങ്ങനെ..
അവൻ എഴുന്നേൽക്കുന്നതിനു മുൻപ് അൻഷി അവനെ ചവിട്ടി വീഴ്ത്തി.. തുടർച്ച യായി ഭദ്രൻ്റെ മൂക്കിലേക്ക് പഞ്ച് ചെയ്യുമ്പോൾ അൻഷി യുടെ മനസ്സിൽ വേദന കൊണ്ട് പുളഞ്ഞ ഗൗരി യുടെ മുഖം ആയിരുന്നു...
അൻഷി അവനെ വലിച്ച് മുറ്റത്ത് ഇട്ടു....
ഭദ്രൻ ഒന്ന് ചുമച്ച് കൊണ്ട് എഴുന്നേറ്റു...
ഇരു വരും പോര് കോഴികളെ നിന്നു...
എല്ലാരും മുറ്റത്ത് കൂടി നിന്നു...
ഒരിക്കൽ നഷ്ടപ്പെട്ടത് ആണ് എനിക്ക് എൻ്റെ പെണ്ണിനെ അവിടെ നിന്നും വീണ്ടും തിരിച്ച് കിട്ടിയത് ആണ് എനിക്ക് വിട്ട് തരില്ല ആർക്കും ഞാൻ..അവള് എൻ്റെയ എൻ്റെ മാത്രം പെണ്ണ്...