നിന്നിലലിയാൻ 8

258 6 1
                                    



Part 8

ഇതേ സമയം തമിഴ് നാട്ടിലെ ഒരു ഉൾനാടൻ പ്രദേശം ...കൊട്ടാര സമാനമായ ഒരു വീടിൻ്റെ പട്ടി കൂടിന് ഉള്ളിൽ കഴുത്തിൽ ബെൽറ്റും ..ശരീരം മുഴുവൻ അടി കൊണ്ട പാടും ആയി വിറങ്ങലിച്ച് ഇരിക്കുക ആയിരുന്നു...അവൾ അവളുടെ ദേവ് അവളെ രക്ഷിക്കുന്നതും കാത്ത്...

തുടരും....
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മുത്തശ്ശൻ വഴി പറഞ്ഞു കൊടുക്കുന്നത് അനുസരിച്ച് ജിത്തു കാർ ഓടിച്ചു...

ശാന്തി തീരം ആശ്രമം എന്ന ബോർഡ് വെച്ച ഒരു കെട്ടിടത്തിന് മുന്നിൽ കാർ നിന്നു...

അവർ കാറിൽ നിന്നും ഇറങ്ങി.....

ആ മണ്ണിൽ കാല് കുത്തിയപ്പോഴെ ഒരു പോസിറ്റിവ് വൈബ് ജിത്തു വിന് തോന്നി..

എൻ്റെ ഗൗരി ഇവിടെ ആണോ.. അൻഷി ചോദിച്ചു കൊണ്ട് ഇരുന്നു...

ഗൗരി വരും മോനെ...മുത്തശ്ശൻ അവനെ സമാധാനിപ്പിച്ചു

ആര .. എവിടുന്നാ....കാഷായ വസ്ത്രം ധരിച്ച ഒരാള് അവരുടെ അടുത്ത് വന്നു....

എൻ്റെ ഗൗരി എവിടെ ഞാൻ ഗൗരി യെ കൊണ്ട് പോകാൻ വന്നതാ... അൻഷി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...

ഞങ്ങള് സ്വാമിയേ ഒന്ന് കാണാൻ വന്നതാ ഇത് എൻ്റെ കൊച്ചു മോന ഇവനെ ഒന്ന് കാണിക്കാൻ ആരുന്നു....

വരു....അയാള് അവരെ വിളിച്ചു കൊണ്ട് പോയി...

അയാള് അവരെയും കൊണ്ട് ഒരു മുറിയിലേയ്ക്ക് ചെന്നു....

കുറുപ്പൊ....അയാളെ കണ്ട ഉടൻ സ്വാമി എഴുന്നേറ്റു...

നമസ്കാരം സ്വാമി......

ഇരിക്ക് ....എന്താ കുറുപ്പെ ഈ വഴി യൊക്കെ....

ഇവിടം വരെ വരേണ്ട ഒരു ആവശ്യം വന്നു....

അത് എന്താ...

ഇത് എൻ്റെ പേരകുട്ടികള ഇത് ജിത്തു ഇത് അൻഷി

ഞങ്ങള് അൻഷി യെ കാണിക്കാൻ വന്നതാ...

സ്വാമി അൻഷിയുടെ മുഖത്തേയ്ക്ക് നോക്കി...

അൻഷി ഇങ്ങോട്ട് വന്നെ....സ്വാമി അവനെ വിളിച്ചു...

ചെല്ല് അൻഷി ജിത്തു അവനെ സ്വാമിയുടെ അടുത്ത് ഇരുത്തി....

നിന്നിലലിയാൻ 💕💕Tempat cerita menjadi hidup. Temukan sekarang