Part 6
അവൻ അവളെ തന്നെ നോക്കി നിന്നു...
ഏണ്ട ഭദ്ര എന്ന നി ഇപ്പടി പാക്കറേ ... പുടിച്ചാച്ച അന്താ പൊണ്ണെ കാളി അവനോട് ചോദിച്ചു...
പുടിച്ചിരുക്ക് റോമ്പ പുടിച്ചിരുക്ക്..
അപ്പടിയ.... അപ്പടിന ഇനി കല്യാണം താ... കാളി പറഞ്ഞു....
അവൻ അവർ പറയുന്നതും ഒന്നും ശ്രദ്ധിക്കാതെ അവളെ നോക്കി നിന്നു......
തുടരും.....
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂കോളേജിൽ പോവാൻ ഉള്ള ഒരുക്കത്തിൽ ആണ് ഗൗരി....
ഗൗരി ബുക്ക്സ് എല്ലാം എടുത്ത് ബാഗിൽ വെച്ചു.....
അപ്പോഴേയ്ക്കും സ്‌കൂട്ടറിൻ്റെ ശബ്ദം കേട്ടു....
ഇന്ന് നേരത്തെ ആണല്ലോ... എന്ത് പറ്റി ആവോ .....
ഗൗരി വേഗം ബാഗ് എടുത്ത് മുറിയിൽ നിന്ന് ഇറങ്ങി....
അപ്പോഴേയ്ക്കും അതിഥി എത്തി....
നി ഇന്ന് നേരത്തെ ആണല്ലോ അതിഥി.....
എന്ത് പറ്റി നേരത്തെ വരാൻ .... ഗൗരി ചോദിച്ചു....
അത് ഒക്കെ ഉണ്ട് മോളെ.....
ഓ എനിക്ക് മനസ്സിൽ ആയി ജിത്തേട്ടനെ കാണാൻ ആയിരിക്കും... ഇത്ര രാവിലെ ഇങ്ങ് പോന്നത് അല്ലേ....
യ .....യ...😁😁😁😁😁അങ്ങനെ ഒരു ഉദ്ദേശം ഇല്ലാതെ ഇല്ല....
സമയം എട്ടു മണി അല്ലേ ആയൊള്ളു നി ഇവിടെ വെയ്റ്റ് ചെയ്യ് ഞാൻ പോയി എൻ്റെ പ്രിയനേ കണ്ടിട്ട് വരട്ടെ....
അല്ല ഇവിടെ ഉളളവർ ഒക്കെ എവിടെ ആരെം കാണുന്നില്ലല്ലോ......
എല്ലാരും ഇവിടെ ഉണ്ട്......എന്താ വിളിക്കണോ
ഏയ് വേണ്ട.... വെറുതെ എന്തിനാ ... അവരെ സ്വർഗ്ഗത്തിലെ കട്ടുറുംബ് ആവാൻ വിളിക്കുന്നത്..
ഓഹോ അപ്പോ ഇവിടെ ഉളളവർ എല്ലാം കട്ടുറുമ്പ് ആണല്ലേ......
എനിക്ക് നിന്നോട് സംസാരിച്ച് നിൽക്കാൻ സമയം ഇല്ല ഗൗരി അമ്മൂമ്മെ 😏 ഞാനേ എൻ്റെ ജിത്തേട്ടനെ കണ്ടിട്ട് വരട്ടെ