നിന്നിലലിയാൻ 84

239 6 4
                                    











Part 84

ഐസിയു വിന് മുന്നിൽ എല്ലാവരും തളർന്ന് നിന്നു..

അൻഷി കണ്ണുകൾ അടച്ച് കൈ ചുരുട്ടി പിടിച്ചു നിന്നു ഏത് നിമിഷവും പൊട്ടി തെറിക്കാവുന്ന അഗ്നി പർവതം പോലെ തിളക്കുക ആയിരുന്നു അവൻ്റെ മനസ്സ്.

പെട്ടന്ന് ഐസിയു വിൻ്റെ ഡോർ തുറന്നു..

അൻഷി വേഗം ഡോക്ടറുടെ അടുത്ത് വന്നു..

ഡോക്ടർ ഗൗരി....അവൾക്ക് എങ്ങനെ ഉണ്ട് അവള് കണ്ണ് തുറന്നൊ..

ഡോക്ടർ അൻഷി യുടെ തോളിൽ പിടിച്ചു..തൻ്റെ ഗൗരി കണ്ണ് തുറന്നെടോ..തൻ്റെ ഗൗരി യും കുഞ്ഞും സേഫ് ആണ്..

അൻഷി യുടെ കണ്ണ് നിറഞ്ഞു.

Thanku ഡോക്ടർ...

ഡോക്ടറെ ബാക്കി മൂന്ന് പേരും അവരുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ..കുര്യച്ചൻ ചോദിച്ചു.

ആദ വും ജിത്തു വും പ്രതീക്ഷ യോടെ നോക്കി.

കൂട്ടത്തിൽ കൈ മുറിഞ്ഞു കൊണ്ട് വന്ന കുട്ടി..ആൾക്ക് കുഴപ്പം ഒന്നും ഇല്ല..ഇപ്പൊ മയക്കത്തിൽ ആണ്.

പിന്നെ മറ്റെ പെൺകുട്ടി ആ കുട്ടി യുടെ കാര്യം ഒന്നും പറയാറായിട്ടില്ല.. ആ കുട്ടിയിൽ അവർ എന്തൊക്കെയോ മരുന്നുകൾ ഇൻജക്ട് ചെയ്തിട്ട് ഉണ്ട്.. കുറച്ച് ടെസ്റ്റ് റിസൾട്ട് കൂടി വരാൻ ഉണ്ട് അതിന് ശേഷംമെ ആ കുട്ടി യുടെ കാര്യത്തിൽ ഒരു ഉറപ്പ് നിങ്ങൾക്ക് തരാൻ പറ്റൂ..

ആ പയ്യൻ്റെ തലക്ക് കാര്യം ആയ പരിക്ക് ഇല്ലാത്തത് തുണ ആയി..

ഇവരെ കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് മാറ്റും.ഡോക്ടർ പറഞ്ഞ ശേഷം അകത്തേക്ക് പോയി.

എടാ മക്കളെ ആ പെങ്കൊച്ചിൻ്റെ വിവരം അതിൻ്റെ വീട്ടിൽ അറിയിക്കണ്ടെ.. വല്യ പ്പച്ചൻ എല്ലാവരോടും ആയി പറഞ്ഞു.

അത് ശെരിയ എടാ മക്കളെ നിങ്ങള് രണ്ടും കൂടി പോയിട്ട് വ.. വല്യപ്പച്ചൻ ജേക്കബ് നോടും തോമസ് നോടും ആയി പറഞ്ഞു.

ശെരി അപ്പ ഞങ്ങള് പോയിട്ട് വരാം..

അവർ രണ്ടു പേരും എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ഇറങ്ങി .

നിന്നിലലിയാൻ 💕💕Where stories live. Discover now