Part 38
നിനക്ക് ഞാൻ മാത്രം മതി ഗൗരി...അച്ഛൻ ആയും ,ഭർത്താവും ആയും, ഒക്കെ ഞാൻ മതി.... അൻഷി അവളെ എടുത്തു അവൻ്റെ നെഞ്ചിലേക്ക് കിടത്തി...
ഗൗരി ഒന്ന് കുറുകി കൊണ്ട് അവനെ കെട്ടിപിടിച്ചു കിടന്നു...
തുടരും....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
രാവിലെ പതിവ് പോലെ എല്ലാവരും ചായ കുടിക്കാൻ ഇരിക്കുമ്പോൾ ആണ് ശ്രേയ അങ്ങോട്ടേക്ക് ഓടി വന്നത്...
വന്നതും ആരെയും നോക്കാതെ പുറത്തേയ്ക്ക് ഓടി...
ഇവള് ഇത് എങ്ങോട്ടാ വെടി കൊണ്ട പന്നിയെ പോലെ...ഓടുന്നത് കുര്യച്ചൻ ചോദിച്ചു...
ഇവള് എങ്ങോട്ട് പോയതാ ഹരി....
അറിയില്ല അച്ഛ..ചിലപ്പോ ക്ഷേത്രത്തിലേക്ക് ആവും...
നല്ല കാര്യം...ദുഷ്ടത്തരം ഒക്കെ മാറ്റിവെച്ച അവൾക്ക് കൊള്ളാം... കുറുപ്പ് പറഞ്ഞു...
ഫോണിൽ നോക്കി ഇരിക്കുക ആയിരുന്ന അൻഷി യുടെയും ജിത്തു വിൻ്റെയും ഫോണിൽ മെസ്സേജ് വന്നു...
രണ്ടു പേരും ഇന്ദ്രനെ നോക്കി...
ഇന്ദ്രൻ ചിന്നു മോളെ മിലി യുടെ കൈയ്യിൽ കൊടുത്ത ശേഷം റൂമിലേയ്ക്ക് പോയി..
പുറകെ അൻഷി യും ജിത്തു വും...
ഹരി യുടെ കണ്ണുകൾ ഗൗരി യെ തേടി ചെന്നെങ്കിലും അവള് ഡേവിഡിൻ്റെ യും ആരു വിൻ്റെയും നടുക്ക് ആയിരുന്നു..
പപ്പെ എന്ന് കൊഞ്ചി കൊണ്ട് ഡേവിഡിനേ വിളിക്കുമ്പോൾ അവൾക്ക് അയാളോട് ഉള്ള ഇഷ്ടം എത്ര മാത്രം ഉണ്ടെന്ന് ഹരിക്ക് മനസ്സിൽ ആയി..
ഒരിക്കൽ എങ്കിലും അവള് ഇത് പോലെ സ്നേഹത്തോടെ തൻ്റെ അടുത്ത് ഇരിക്കുമോ എന്ന് അയാള് ഓർത്തു...
അൻഷി യും ജിത്തുവും റൂമിലേയ്ക്ക് വരുമ്പോ ഇന്ദ്രൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു...
അവരെ കണ്ടതും അവൻ കോൾ കട്ട് ചെയ്തു..
എന്താടാ എന്താ നി വരാൻ പറഞ്ഞത്...എന്തേലും പ്രശ്നം ഉണ്ടോ...ജിത്തു ചോദിച്ചു..