നിന്നിലലിയാൻ 75

221 3 0
                                    

Part 75

ജിത്തു റൂമിലെക്ക് വരുമ്പോൾ അതിഥി വലിയ ട്രാവൽ ബാഗ് പാക്ക് ചെയ്ത് ബെഡിൽ വെച്ചിരിക്കുക ആയിരുന്നു..

നി ഇത് എന്താ വീട് വിട്ട് പോവാണോ..ജിത്തു അകത്തേക്ക് വന്ന് ചോദിച്ചു..

അതെന്താ ജിത്തേട്ട..അങ്ങനെ ഒരു ടോക്ക്..

പിന്നെ ഇത് എന്താ കബോഡിൽ ഉള്ള എല്ലാ ഡ്രെസ്സും എടുത്തെന്ന് തൊന്നുന്നല്ലോ..

അത് എൻ്റെ മാത്രം അല്ല അവള് മാരുടെ കൂടെ ഉണ്ട്..

അതെ ജിത്തേട്ട.. അതിഥി ഡ്രസ്സ് മാറുക ആയിരുന്ന ജിത്തു വിൻ്റെ അടുത്തേക്ക് വന്നു..

എന്താ..എന്തോ പറയാൻ ഉണ്ടല്ലോ..

അതെ ഞാൻ നാളെ പോകാൻ ഇറങ്ങുംബോ ജിത്തെട്ടൻ വരണ്ട..

അതെന്താ.

അതോ അത് എനിക്ക് സങ്കടം വ..

എന്ന ഞാനും വരാം ഉത്സവത്തിന്..

അയ്യോ അത് വേണ്ട ഞങ്ങടെ പ്ലാനിംഗ് ഒക്കെ ചീറ്റി പോകും..

എന്ത് പ്ലാനിംഗ്..

അതിഥി പെട്ടന്ന് നാവിൽ കടിച്ചു.. ശോ ഞാൻ എന്ത് പൊട്ടത്തരമാ ഇപ്പൊ പറഞ്ഞെ..അവള് തലക്ക് അടിച്ചു..

എന്താടി തന്നെ പിറു പിറുത്തു തല ക്ക് അടിക്കുന്നത്..നി എന്ത് പ്ലാനിങ് ൻ്റെ കാര്യമാ പറഞ്ഞത്.

പ്ലാനിംഗ് ഓ എന്ത് പ്ലാനിംഗ് ഒന്നും ഇല്ല.. ജിത്തെട്ടന് തോന്നിയത് ആവും.. അത് എങ്ങനാ കേസ് ഒക്കെ വാദിച്ച് ഈ പൊട്ട തല ചൂടാസി ഇരിക്കുവല്ലെ..

പൊട്ട തല യൊ 😡

അയ്യോ തെറ്റി പോയി സോറി സോറി.ബുദ്ധി ഉള്ള തല എന്ന ഉദ്ദേശിച്ചെ..

ഞാൻ ജിത്തെട്ടന് കോഫി എടുത്തിട്ട് വരാം..അതിഥി അവൻ കൂടുതൽ എന്തേലും ചോദിച്ചാലോ എന്ന് കരുതി പുറത്തേക്ക് ഓടാൻ തുടങ്ങിയതും ജിത്തു അവളുടെ കൈയ്യിൽ പിടിച്ചു..

എൻ്റെ തലക്ക് ചൂട് ആണെന്ന് അല്ലേ പറഞ്ഞത്..അപ്പൊ ആ ചൂട് അറിഞ്ഞിട്ട് പോയ മതി..അവൻ കള്ള ചിരി യോടെ അവളോടു പറഞ്ഞു കൊണ്ട് അവളെ വലിച്ച് നെഞ്ചോട് ചേർത്തു അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.

നിന്നിലലിയാൻ 💕💕Where stories live. Discover now