Part 87
രാത്രി ആയിട്ടും അൻഷിക്ക് ഉറങ്ങാൻ സാധിച്ചില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു..
എന്തോ ഓർത്തെന്ന പോലെ അവൻ എഴുന്നേറ്റു.. ഹൂഡി ജാക്കറ്റ് എടുത്ത് ഇട്ടു..
പിന്നെ ഫോണും കാറിൻ്റെ കീ യും ആയി റൂം തുറന്ന് ഇറങ്ങി..
ഹലോ.. മൈ ഡിയർ പെരേര...🧐🧐
അൻഷി തിരിഞ്ഞു നോക്കി...
മുന്നിൽ കൈയ്യും കെട്ടി ജിത്തു..
എങ്ങോട്ടാ ഈ പാതിരാത്രി ക്ക് സാറ് പാത്തും പതുങ്ങിയും പോകുന്നത്...
നിനക്ക് ഉറക്കം ഇല്ലെട പട്ടി 😡😡😡
ഉറങ്ങി ഇരുന്നെങ്കിൽ ഈ കാഴ്ച കാണാൻ പറ്റും ആയിരുന്നോ😀
സാറ് എങ്ങോട്ടാ.. മതില് ചാടാൻ ആണൊ ഉദ്ദേശം..
ആണെങ്കില്..
ആണെങ്കില് എന്താ ഞാൻ ഇപ്പൊ തന്നെ മുത്തശ്ശനേ വിളിച്ച് പറയാം കൊച്ച് മോൻ മതില് ചാടാൻ വരുന്നുണ്ട് എന്ന്.
പോടാ....പോയി കിടന്ന് ഉറങ്ങ്..
അൻഷി വേഗം പുറത്തേക്ക് പോയി..ജിത്തു അവൻ പോകുന്നത് നോക്കി നിന്നു.ഇനി എന്തൊക്കെ കാണണൊ എന്തൊ..
ഇതേ സമയം ഗൗരി യും ഉറക്കം വരാതെ കിടക്കുക ആയിരുന്നു.
ടക്.. ടക്..ജനലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഗൗരി ഉണർന്നു..
ആ....ര.......
നിൻ്റെ അമ്മേടെ നായര്.... വന്ന് വാതിൽ തുറക്കെടി....
ദേവ്...ഗൗരി പെട്ടന്ന് വാതിൽ തുറന്നു...
ഹാളിലെ വാതിൽ തുറന്നതും അൻഷി അകത്തേക്ക് കയറി.
എന്താ ദേവ്...എന്ത് പറ്റി എന്താ ഈ രാത്രി വന്നെ.. എന്തേലും പ്രശ്നം ഉണ്ടോ..ഞാൻ മുത്തശ്ശനേ വിളിക്കാം..
എൻ്റെ മോളെ ഒരു പ്രശ്നവും ഇല്ല...നി ഇങ്ങ് വാ.. അൻഷി അവളെയും കൂട്ടി റൂമിലേക്ക് നടന്നു.
എന്താ...ദേവ്...പറ...എന്താ ഈ പാതിരാത്രി..
നി ഇല്ലാതെ... എങ്ങനെ യാടി..ഞാൻ ഒറ്റക്ക്..എൻ്റെ പെണ്ണിനേ കാണണം എന്ന് തോന്നി അപ്പോ തന്നെ ഇങ്ങ് പോന്നു..