നിന്നിലലിയാൻ 90

261 4 0
                                    

Part 90

അയ്യോ എൻ്റെ കുളത്തറ ചാത്ത എൻ്റെ കൈ.. അയ്യോ.. ഫൂ... ഫൂ..... അമ്മായി രണ്ടു കൈയ്യിലും ആഞ്ഞ് ഊതി...

അയ്യോ.. നീറുന്നെ.

നിങ്ങള് ഒരു കാലത്തും നന്നാവില്ല അല്ലേ... ഹരി അമ്മായി യുടെ അടുത്തേക്ക് വന്നു.

എടാ മോനേ... ഹരി...എൻ്റെ കൈ നീറുന്നെട ..

കണക്കായി പോയി..വെളിച്ചം കാണാത്ത ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയിട്ട്..നിങ്ങള് ഒക്കെ ഒരു സ്ത്രീ ആണോ...ചുമ്മാതെ അല്ല അമ്മാവൻ പണ്ടെ കളഞ്ഞിട്ട് പോയത് ഇത് അല്ലേ കൈയ്യിൽ ഇരുപ്പ്..

എടാ ഈ അവസരത്തിൽ ആ കാലൻ്റെ പേര് പറയാതെ..അങ്ങേര് എന്നെ പോലെ സുന്ദരി യും സുശീലയും ആയ ഒന്നിനെ കളഞ്ഞിട്ട് വേറെ ഒന്നിനെ കെട്ടി സുഖം ആയി ജീവിക്കുന്നു.. എനിക്ക് അത് ഓർക്കുംബോ അങ്ങേരെ വെട്ടി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്..

മതി നിങ്ങടെ ഇവിടുത്തെ പൊറുതി ഇന്ന് തന്നെ പൊക്കോ എങ്ങോട്ടാന്നു വെച്ച..

ഞാനോ..ഞാൻ ഇനി എവിടെ പോകാന..

അത് ഒന്നും എനിക്ക് അറിയണ്ട...

എടാ മോനേ നിനക്കും നിൻ്റെ ഭാര്യക്കും മോൾക്കും വേണ്ടിയ ഞാൻ ഇത് ഒക്കെ ചെയ്യുന്നത്..നമ്മടെ ശ്രേയ മോള് വരുമ്പോ ആ ഗൗരി യെ ഇവിടെ കണ്ട അവൾക്ക് സഹിക്കില്ലെട..

ശ്രേയ ക്ക് വേണ്ടി ആണോ നിങ്ങള് ഇത് ചെയ്തത്... ഹരി യുടെ മുഖം വലിഞ്ഞു മുറുകി... ആണെങ്കില് കേട്ടോ..എൻ്റെ മോള് ഇനി തിരികെ വരില്ല .അവള് മാത്രം അല്ല ജൂഹി യും..

നി എന്താടാ ഈ പറയുന്നത്.. അവര് ഇങ്ങ് വരും...

ഇല്ല...തിരികെ വരാൻ അവർ ഈ ഭൂമിയിൽ ഇല്ല..ഇല്ല ജീവജാലങ്ങളും അവസാനം ചെന്ന് ചെയ്യുന്നിടത്ത് അവരും ചെന്നു...ഹരി യുടെ തൊണ്ട ഇടറി.

എ...ന്താ ...നി പറഞ്ഞത്....

എൻ്റെ ഭാര്യ യും മകളും ഇനി തിരികെ വരില്ല ഒരിക്കലും വരാത്ത വർക്ക് വേണ്ടി അമ്മായി ആയിട്ട് ഒന്നും ചെയ്യണ്ട..മനസ്സിൽ ആയോ..അപ്പൊ പോകാൻ ഇറങ്ങിക്കോ..

ഡാ മോനെ..ഞാൻ നാളെ കാലത്ത് പൊക്കോളാം .ഇപ്പൊ എനിക്ക് തീരെ വയ്യ മോനേ.

നിന്നിലലിയാൻ 💕💕Wo Geschichten leben. Entdecke jetzt