നിന്നിലലിയാൻ 57

184 4 0
                                    

Part 57

രാവിലെ ഗൗരി വോമിറ്റ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് അൻഷി എഴുന്നേറ്റത്..

അവൻ വേഗം ബാത്റൂമിലെക്ക് ഓടി...

അൻഷി ചെല്ലുമ്പോൾ ഗൗരി ബ്രഷും കൈയ്യിൽ പിടിച്ച് വോമിറ്റു ചെയ്യുക ആയിരുന്നു.

എന്താ ,ഗൗരി എന്താ പറ്റിയെ അവൻ വെപ്രാളത്തോടെ ചോദിച്ചു.

ബ്രഷ് വായിൽ വെച്ചതെ ഓർമ്മ ഉള്ളൂ ദേവ്.. വയറിന്ന് എന്തോ ഉരുണ്ട് കയറി...

അവൻ അവളുടെ പുറം പതിയെ തടവി കൊടുത്തു..അവളുടെ വായ കഴുകിച്ച് അവളുടെ കൈയ്യിൽ നിന്നും ബ്രഷ് വാങ്ങി അവൻ തന്നെ അവളെ ബ്രഷ് ചെയ്യിച്ചു..

ദേവ്.. പൊക്കോ...ഇനി ഞാൻ ചെയ്തോളാം..

🤨🤨🤨എന്തിന്.. വേണ്ട ഞാൻ പോകുന്നില്ല തല കറങ്ങിയ എന്ത് ചെയ്യും..ഫ്രഷ് ആവാൻ ഞാൻ സഹായിക്കാം..

അയ്യേ ഈ ദേവിനു ഇത് എന്താ..ഇത് ഒക്കെ കുറച്ച് ഓവർ ആണേ,ഞാൻ എന്താ ഈ ലോകത്ത് ആദ്യം ആയി ഗർഭിണി ആകുന്ന പെണ്ണ് ആണോ.

എന്ത് ഓവർ,ഭാര്യക്ക് സുഖം ഇല്ലാതെ വരുമ്പോ നോക്കേണ്ടത് ഭർത്താവിൻ്റെ ഉത്തരവാദിത്വം ആണ്,പിന്നെ എൻ്റെ ഭാര്യ ഗർഭിണി ആകുന്നത് ആദ്യം ആയിട്ട..ഇത് ഒക്കെ ചെയ്യുന്നതിൽ എനിക്ക് ഒരു കുറച്ചിലും ഇല്ല...ഞാൻ വേണേൽ നിനക്ക് വേണ്ടി പ്രസവ രക്ഷ വരെ ചെയ്യും..

ഹൊ എന്ത് ഒരു കരുതൽ ആണ് ഈ മൻസന് എൻ്റെ കരുതൽ മൻസ...ഗൗരി ദേവിനേ നോക്കി കണ്ണ് ഇറുക്കി..

ആയിക്കോട്ടെ ..തമ്പുരാട്ടി ഇങ്ങുവാ എണ്ണ വെക്കണ്ടെ...

ദേവ് അവളുടെ പിന്നി ഇട്ടിരുന്ന മുടി അഴിച്ച് എണ്ണ തേച്ചു..

അവൻ തന്നെ അവളെ ഫ്രഷ് ആക്കി ..

അവളെ റൂമിൽ ആക്കി ഡ്രെസ്സും ചെയ്യിച്ച് ബെഡ്ഡിൽ ഇരുത്തി..

അതെ ഞാൻ ഫ്രഷ് ആയി വേഗം വരാം ,ഒരുമിച്ച് പോകാം താഴേക്ക്..മനസ്സിൽ ആയൊ... കാവടി തുള്ളി പോകരുത് ..

ഹൊ ഇത് ഇപ്പൊ അമ്മ മാര് പിള്ളേരെ ഒരുക്കി ഇരുത്തി മണ്ണിൽ കളിക്കാൻ പോകരുത് എന്ന് പറയുന്ന പോലെ ആണല്ലോ..കുഞ്ഞ ഇത് കണ്ടോ നിൻ്റെ അച്ഛ അമ്മയെ വഴക്ക് പറയുവാ നി വന്നിട്ട് നമുക്ക് അച്ചയെ ശെരിയാക്കണെ...ഗൗരി വയറിൽ തലോടി കൊണ്ട് പറഞ്ഞു..

നിന്നിലലിയാൻ 💕💕Where stories live. Discover now