നിന്നിലലിയാൻ 61

177 4 0
                                    

Part 61

പെട്ടന്ന് ഗൗരി യുടെ ഇടുപ്പിലൂടെ കൈ ഇട്ടു അവളെ ഒരു കൈ വന്നു വലിച്ച് നെഞ്ചോട് അടക്കി പിടിച്ചു..

ഗൗരി ഭയന്ന് പോയിരുന്നു..അവളുടെ ശരീരം ആലില പോലെ വിറച്ചു..

ദേവ്...അവള് ഇടർച്ച യോടെ വിളിച്ചു..

അന്ന പേടി യോടെ അൻഷിയെ നോക്കി...

ദേഷ്യം കൊണ്ട് ചുവന്നു വലിഞ്ഞു മുറുകിയ മുഖവും ആയി നിൽക്കുന്ന അൻഷി യെ കണ്ട് അന്ന ഭയന്നു ...

ഒന്നും ഇല്ലട..ഞാൻ വന്നില്ലേ... പേടിക്കണ്ട.. അൻഷി ഗൗരി യുടെ തല യില് പതിയെ തലോടി..

വാ..നമുക്ക് പോകാം..

പോകുന്നതിനു മുമ്പ് അവൻ അന്ന യെ നോക്കാനും മറന്നില്ല..

അൻഷി അവളെ മാറോട് ചേർത്തു പിടിച്ചു നടന്നതും..ഗൗരി പെട്ടന്ന് കുഴഞ്ഞു വീണു..

ഗൗരി...മോളെ...കണ്ണ് തുറന്നെ... അൻഷി അവളുടെ മുഖത്ത് തട്ടി വിളിച്ചു..അവൻ്റെ കണ്ണുകൾ നിറഞ്ഞു..

ബഹളം കേട്ട് എല്ലാവരും ഓടി വന്നു..

അൻഷി യുടെ കൈയ്യിൽ ബോധം മറഞ്ഞു കിടക്കുന്ന ഗൗരി യെ കണ്ട് എല്ലാവരും ശ്വാസം നിലച്ച പോലെ നിന്നു..

മോനേ..ഹോസ്പിറ്റലിൽ കൊണ്ട് പോകാം..ഡേവിഡ് ഭയത്തോടെ പറഞ്ഞു...

അൻഷി അവളെ വേഗം എടുത്തു..

ആദം...ഞാൻ തിരിച്ച് വരുമ്പോൾ ഇവള് ഇവിടെ ഉണ്ടായിരിക്കരുത്..ഇന്ന് തന്നെ ടെർമിനേറ്റു ചെയ്തിരിക്കണം ഇവളെ... അൻഷി അവളെ പകയോടെ നോക്കി പറഞ്ഞു..

അൻഷി ഗൗരി യെ കൊണ്ട് പോയതും..അതിഥി അന്ന യുടെ അടുത്ത് വന്നു..

അവളുടെ മുടിയിൽ കുത്തി പിടിച്ചു..

പറയെടി നി എന്താ എൻ്റെ ഗൗരി യെ ചെയ്തേ...

ഞാന്...അന്ന ക്ക് ഭയം കൊണ്ട് വാക്കുകൾ കിട്ടിയില്ല...

പറയെടി...അതിഥി അവളുടെ കവിളിൽ ആഞ്ഞടിച്ചു..

ആ....അവളുടെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു..

പറയെടി...അതിഥി അവളെ തലങ്ങും വിലങ്ങുമായി അടിച്ചു..

നിന്നിലലിയാൻ 💕💕Where stories live. Discover now