നിന്നിലലിയാൻ 41

273 5 1
                                    

Part 41

മുന്നിൽ നിൽക്കുന്നവരെ ഗൗരി ഭയത്തോടെ നോക്കി.

ഞങ്ങടെ ഭദ്രനെ തളർത്തി കിടത്തിയിട്ട് നി ഇവിടെ ആഘോഷിക്കുവാണല്ലെടി😡😡.. ചെയ്ത തെറ്റിന് അവൻ നിൻ്റെ കാല് പിടിച്ചില്ലെ... നിയൊക്കെ ഒരു ഭാര്യ ആണോടി താലി കെട്ടിയവൻ ആശുപത്രി യില് കിടക്കുമ്പോൾ കാമുകൻ്റെ കൂടെ അഴിഞ്ഞാടുന്ന നി ഒരു പെണ്ണ് ആണോടി കാളി അവളെ നോക്കി പറഞ്ഞു..

അവള് പെണ്ണ് ആണോ ആണ് ആണോ എന്ന് ഞാൻ പറഞ്ഞ മതിയോ...

കാളിയും സെന്തിലും തിരിഞ്ഞ് നോക്കി..

തങ്ങളുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുന്ന അൻഷിയെ കണ്ട് അവർ ഭയന്നു..പേടിച്ച് ഉമിനീര് ഇറക്കി..

ഗൗരി..ഓടി.. അൻഷിയെ കെട്ടി പിടിച്ചു..

അവളുടെ ശരീരം വിറച്ചു...

കുറച്ച് സമയം കൊണ്ട് അവള് എന്ത് മാത്രം പേടിച്ചു എന്ന് അൻഷിക്ക് മനസ്സിൽ ആയി.

പേടിക്കണ്ട..ഞാൻ വന്നില്ലേ...

പറ ഞാൻ പറഞ്ഞ മതിയോ...

അൻഷി ഗൗരി യെ മാറ്റി നിർത്തി കയ്യിലെ ഇടിവള മുകളിലോട്ട് കയറ്റി..മുണ്ട് മടക്കി കുത്തി അവരുടെ അടുത്തേയ്ക്ക് വന്നു..

ഭദ്രന് കിട്ടിയ അടി ഓർത്ത് കാളിയും സെന്തിലും പുറകോട്ട് നടന്നു..

അൻഷി കാല് ഉയർത്തി കാളി യുടെ നെഞ്ചില് ആഞ്ഞു ചവിട്ടി...

അവൻ മലർന്നടിച്ച് വീണു...

അത് കണ്ട് ഭയന്നു സെന്തിൽ തിരിഞ്ഞ് ഓടി...

ആളുകൾ ചുറ്റും ക്കൂട്ടുന്നത് കണ്ട് ജിത്തു ഇടക്ക് കയറി.

ഡാ വേണ്ട... ദേ ആളുകള് കൂടുന്നു നല്ല ഒരു ദിവസം നശിപ്പിക്കണ്ട നീ വന്നെ...

അൻഷി കാളി യുടെ അടുത്ത് വന്നു...

ഇനി എൻ്റെ പെണ്ണിൻ്റെ കൺവെട്ടത്ത് നിന്നെ കണ്ടാൽ... അൻഷി താക്കീതോടെ പറഞ്ഞു..

അൻഷി ഗൗരി യുടെ അടുത്തേക്ക് പോയി...

അവളുടെ നേരെ കൈ വീശി...

ഗൗരി ഭയന്നു കണ്ണുകൾ ഇറുകെ അടച്ചു...

അവളുടെ ഭയന്ന വിറച്ച മുഖവും വിതുമ്പുന്ന ചുണ്ടുകളും കണ്ട് അവൻ കൈ താഴ്ത്തി....

നിന്നിലലിയാൻ 💕💕Where stories live. Discover now