Part 76
എടാ ഡേവിഡെ ഏതാട ആ പെണ്ണ് അവളു കൊള്ളാം അല്ലോ..
മുടി രണ്ടു വശത്തേക്കും പിന്നി അറ്റത്ത് റിബൺ ഇട്ട് ,നെറ്റിയിൽ വലിയ കറുത്ത പൊട്ടും രണ്ടു കൈയിലും നിറയെ കറുത്ത കുപ്പി വളകളും ഇട്ട് ഒരു കറുപ്പും വെളുപ്പും കലർന്ന പാവാടയും ബ്ലൗസും ഇട്ട ഒരു ചിമ്മിട്ട് പെണ്ണ്.. ഡേവിഡിൻ്റെ അടുത്ത് ഇരുന്ന് രമേശൻ സ്റ്റേജിൽ സ്വയം മറന്ന് പാടുന്ന ആ പെണ്ണിനെ നോക്കി പറഞ്ഞു.
ഡേവിഡ് മുഖം ഉയർത്തി നോക്കി..
നോക്കിയതും ഡേവിഡിൻ്റെ കണ്ണുകൾ വികസിച്ചു..ഒരു നിമിഷം കോളേജ് ഒരു മൊട്ട കുന്ന് ആണെന്ന് അവന് തോന്നി..
ബാക്ക് ഗ്രൗണ്ടിൽ വിത്ത് മ്യൂസിക് 🎶ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളെ🎶
പപ്പെ.. പപ്പെ.. അനക്കം ഒന്നും ഇല്ലാതെ ഇരുന്ന ഡേവിഡിൻ്റെ തോളിൽ ഗൗരി ആഞ്ഞ് അടിച്ചു..
അയ്യോ എൻ്റെ ഉല്ലാസ പൂത്തിരി എവിടെ എൻ്റെ ആരു..ഡേവിഡ് സ്വപ്നത്തില് നിന്നും ചാടി എഴുന്നേറ്റ പോലെ പറഞ്ഞു..
ഉല്ലാസ പൂത്തിരി യൊ.. പപ്പ എന്താ ഈ പറയുന്നത് ഇവിടെ ഉല്ലാസ പൂത്തിരി ഒന്നും കിട്ടത്തില്ല ഒൺലി കമ്പിത്തിരി..
എൻ്റെ കൊച്ചെ ഞാൻ ഒന്ന് ഗദ കാല സ്മരണ പുതുക്കിയത.. ഡേവിഡ് ഒന്ന് നെടുവീർപ്പിട്ടു.
അതെ ഇങ്ങനെ പുതുക്കാൻ ആണേൽ കഥ ഇന്നൊന്നും തീരില്ല..തൽക്കാലം പപ്പ ചുരുക്കി പറഞ്ഞ മതി.
മതിയോ...
മതി...
അപ്പൊ എവിടാ പറഞ്ഞു നിർത്തിയത്..
അത്..മൈക്കിൻ്റെ മുന്നിൽ പാട്ട് പാടിയ പെണ്കുട്ടി..
അത് ആരായിരുന്നു എന്ന് അറിയാമോ..
ആര...
അത് ആയിരുന്നു നിൻ്റെ അമ്മായി അമ്മ മൈ വൺ ആൻ്റ് ഒൺലി വൈഫ്..
ആദ്യം കണ്ടപ്പോ എൻ്റെ ഈ നെഞ്ചിലേക്ക് ഇടിച്ചു കയറുക ആയിരുന്നു ആ പെണ്ണ്..
എന്നിട്ട് ...ഗൗരി ആകാംഷയോടെ ചോദിച്ചു.
എന്നിട്ട് എന്താ ഇഷ്ടം ആണ് ഒരു ജീവിതം തരാം എന്ന് പറഞ്ഞ എൻ്റെ മുഖത്ത്..ഈ സായിപ്പൻ മാരെ പോലെ വെളുത്തു ചുമ ചുമക്കനാ ന്നു പറഞ്ഞു ഇരുന്ന എൻ്റെ കവിളിൽ അവകുടെ നാല് വിരല് പതിഞ്ഞു..